---
title: "കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; സൈനികര്‍ക്ക്  നിത്യശാന്തിയ്ക്ക് അര്‍പ്പണ ദീപം തെളിയിച്ച് സഹൃദയ വെല്‍ഫെയര്‍ ക്ലബ് "
english_title: "Coonoor helicopter crash; Sahradaya Welfare Club lighting a lamp dedicated to eternal peace for the soldiers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15880/coonoor-helicopter-crash-sahradaya-welfare-club-lighting-a-lamp-dedicated-to-eternal-peace-for-the-soldiers"
published_at: "2021-12-13T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7411451aef_kk.jpg"
keywords: []
---

# കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം; സൈനികര്‍ക്ക്  നിത്യശാന്തിയ്ക്ക് അര്‍പ്പണ ദീപം തെളിയിച്ച് സഹൃദയ വെല്‍ഫെയര്‍ ക്ലബ് 

> **Lead Summary:** **പേരാമ്പ്ര:** സഹൃദയ വെല്‍ഫെയര്‍ ക്ലബ് വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം സൈനികര്‍ക്ക് നിത്യശാന്തിയ്ക്കായ് അര്‍പ്പണ ദീപം തെളിയിച്ചു.

## Article Content

**പേരാമ്പ്ര:** സഹൃദയ വെല്‍ഫെയര്‍ ക്ലബ് വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം സൈനികര്‍ക്ക് നിത്യശാന്തിയ്ക്കായ് അര്‍പ്പണ ദീപം തെളിയിച്ചു.

ക്ലബ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ലബ് ഭാരവാഹികളായ എം. അജയന്‍, സനൂപ് ഇടത്തില്‍, ഇ. രതീഷ്, എം. ലിനീഷ്, വി.കെ. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ ഭാരതത്തിന്റെ ധീര സൈനികര്‍ക്ക് ക്ലബ് അംഗങ്ങള്‍ ബിഗ് സല്യൂട്ട് നല്‍ക്കുകയും സൈനികരുടെ ആത്മശാന്തിയക്ക് വേണ്ടി മൗനം ആചരിക്കുകയും ചെയ്തു.

കെ. ബബീഷ്, സന്തോഷന്‍, ആദര്‍ശ്, അരുണ്‍, രജിത്ത്, ജ്യേതിഷ്, മിഥുന്‍, രാഹുല്‍, ജിതേഷ്, സ്മ് ജീഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15880/coonoor-helicopter-crash-sahradaya-welfare-club-lighting-a-lamp-dedicated-to-eternal-peace-for-the-soldiers)