---
title: "ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇനി  പ്രമുഖ ചലച്ചിത്രതാരം അനു സിത്താര  "
english_title: "Leading actress Anu Sithara has been appointed as the brand ambassador of Diya Gold and Diamonds."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15890/leading-actress-anu-sithara-has-been-appointed-as-the-brand-ambassador-of-diya-gold-and-diamonds"
published_at: "2021-12-13T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b756311b5bf_WATER MARK.JPG"
keywords: []
---

# ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇനി  പ്രമുഖ ചലച്ചിത്രതാരം അനു സിത്താര  

> **Lead Summary:** **പേരാമ്പ്ര :** സ്വര്‍ണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യവും ജന വിശ്വാസവുമാര്‍ജിച്ച മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇനി പ്രമുഖ ചലച്ചിത്രതാരം അനു സിത്താര .

## Article Content

**പേരാമ്പ്ര :** സ്വര്‍ണ്ണ വ്യാപാര രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യവും ജന വിശ്വാസവുമാര്‍ജിച്ച മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇനി പ്രമുഖ ചലച്ചിത്രതാരം അനു സിത്താര .

അനുസിത്താരയുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ദിയ ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഷെഫീഖ് പൈങ്ങാറ, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പി.ടി. അബ്ദുള്‍ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

2003 ല്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ച ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ന് മലബാറിലെ പ്രമുഖ പട്ടണങ്ങളിലെല്ലാം ബ്രാഞ്ചുകള്‍ ആരംഭിച്ച് അവിടങ്ങളിലെ ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്.

നിലവില്‍ പേരാമ്പ്ര, മേപ്പയൂര്‍, ബാലുശ്ശേരി, മുക്കം, താമരശ്ശേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമുകള്‍ മറ്റു പട്ടണങ്ങളിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

ആന്റിക്, സിങ്കപ്പൂര്‍, ടര്‍ക്കിഷ്, രാജ്കോട്ട്, കൊല്‍ക്കത്ത, ഡിസൈനുകളോടൊപ്പം കേരളത്തനിമയാര്‍ന്ന ലൈറ്റ്വെയ്റ്റ് ആഭരണങ്ങളും ദിയയില്‍ ഒരുക്കിയിട്ടുണ്ട്.

കുറഞ്ഞ പണിക്കൂലിയും ഉപഭോക്താക്കളുടെ ബഡ്ജറ്റിലൊതുങ്ങുന്ന ആധുനികവും വൈവിധ്യവുമായ ആഭരണങ്ങളുടെ ശേഖരവും ടീനേജ്, അണ്‍കട്ട്, പ്രഷ്യസ് ജെംസ് ആഭരണങ്ങള്‍ ഡയമെണ്ട് വിഭാഗത്തിലും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡയമണ്ട് ആഭരണങ്ങള്‍ 20% വും സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് 50% വും വരെ പണിക്കൂലിയില്‍ ഇളവ് നല്‍കുന്നതായി മാനേജ്മെന്റ് അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന HUID Hallmark ആഭരണങ്ങള്‍ മാത്രം വില്പന നടത്തുന്ന ദിയ ഷോറൂമുകളില്‍ ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുകയാണ് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ഷെഫീഖ് പൈങ്ങാറ, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ പി.ടി. അബ്ദുള്‍ നാസര്‍ എന്നിവര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15890/leading-actress-anu-sithara-has-been-appointed-as-the-brand-ambassador-of-diya-gold-and-diamonds)