---
title: "കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്ര ആറാട്ട് മഹോത്സവം "
english_title: "Karayat Thiruvangayoor Maha Siva Temple Sixth Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15893/karayat-thiruvangayoor-maha-siva-temple-sixth-festival"
published_at: "2021-12-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b75bfc9cfed_WATER MERK  NEW.JPG"
keywords: []
---

# കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്ര ആറാട്ട് മഹോത്സവം 

> **Lead Summary:** **അരിക്കുളം:** കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 14 മുതല്‍ 20 വരെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നടക്കും.

## Article Content

**അരിക്കുളം:** കാരയാട് തിരുവങ്ങായൂര്‍ മഹാ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 14 മുതല്‍ 20 വരെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നടക്കും.

തന്ത്രി ഉഷാകാമ്പ്രം പരമേശ്വര നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡിസംബര്‍ 14ാം തിയ്യതി ആചാര്യവരണം, ശുദ്ധിക്രിയകള്‍ എന്നീ ചടങ്ങുകളോടെ ഉത്സവത്തിന് തുടക്കം കുറിക്കും.

തുടര്‍ന്ന് 15ാം തിയ്യതി ദീപാരാധനയ്ക്കുശേഷം കൊടിയേറ്റം നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവ് ക്ഷേത്ര ചടങ്ങുകളും 16ാം തിയ്യതി സര്‍പ്പബലിയും 18ാം തിയ്യതി ഉത്സവബലിയും 19 തിന് പള്ളിവേട്ടയും നടക്കും.

20ാം തിയ്യതി ആറാട്ടോടുകൂടി ഈ വര്‍ഷത്തെ ആറാട്ടു മഹേത്സവത്തിന് സമാപനമാവുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15893/karayat-thiruvangayoor-maha-siva-temple-sixth-festival)