---
title: "മാതൃഭാഷാ ദിനാചരണം നടന്നു "
english_title: "Mother Language Day was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158960/mother-language-day-was-held"
published_at: "2023-11-02T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543a71c4a83c_sammelanam_jpj.jpg"
keywords: []
---

# മാതൃഭാഷാ ദിനാചരണം നടന്നു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാതൃഭാഷാ ദിനാചരണം ഡോ.സി.ജെ.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാതൃഭാഷാ ദിനാചരണം ഡോ.സി.ജെ.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

സാംസ്‌കാരിക വേദി കണ്‍വീനര്‍ ടി.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍സ്വാഗതം പറഞ്ഞ യോഗത്തില്‍െ ചെയര്‍മാന്‍ ടി.എച്ച്. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വി രാമചന്ദ്രന്‍ നായര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, എം.കെ.കുഞ്ഞനന്തന്‍ മാസ്റ്റര്‍, ഡി. ജോസഫ് മാസ്റ്റര്‍, പി.രവീന്ദ്രന്‍ ,എം.പി.നാരായണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

കെ.എസ്.എസ്.പി യു. അംഗങ്ങള്‍ കവിത, കഥ, ഗാനം എന്നിവ അവതരിപ്പിച്ചു. മ്യൂസിക്ക് ക്ലബ്ബിന്റെ സ്വാഗത ഗാനാലാപനവുമുണ്ടായിരുന്നു. വേണുഗോപാലന്‍ മാസ്റ്റരുടെ നന്ദി പ്രകടനത്തോടു കൂടി പരിപാടിഅവസാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158960/mother-language-day-was-held)