---
title: "അമ്മാരുടെ സംവാദവേദിയുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍"
english_title: "Vadakumpad Higher Secondary School with Ammar Forum"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158988/vadakumpad-higher-secondary-school-with-ammar-forum"
published_at: "2023-11-02T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543c2d2f095a_000_8_chinmaya.JPG"
keywords: []
---

# അമ്മാരുടെ സംവാദവേദിയുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍

> **Lead Summary:** ** പേരാമ്പ്ര **: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി 'വെല്ലുവിളിക്കൂ വെല്ലുവിളികളെ' എന്ന കാമ്പയിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അമ്മമാര്‍ക്കായി സംവാദം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര **: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി 'വെല്ലുവിളിക്കൂ വെല്ലുവിളികളെ' എന്ന കാമ്പയിന്റെ ഭാഗമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അമ്മമാര്‍ക്കായി സംവാദം സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമ്മല്‍ സംവാദം ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ വി അനിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ .പി മുരളികൃഷ്ണദാസ്, പി.കെ രവിത, ടി.കെ റിയാസ്, എന്‍.പി രാധിക, ഷിജു ബാബു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് സ്‌ക്രീന്‍ അഡിക്ഷന്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കൗണ്‍സിലര്‍ യു.ആര്‍ ഗോകില സംസാരിച്ചു.

ചര്‍ച്ചയില്‍ സ്വപ്ന ജയരാജ്, കെ .എം ഷിനി , കെ ജോതി, സജിന റിയാസ്, വി.കെ രഞ്ജിനി , എന്‍.എം ശരണ്യ, ആര്‍ രാരിഷ , വി.കെ വിജി, പി.കെ ആയിഷ, കെ.സി ബിന്ദു, ബവിഷ ഷാജി, എ.എം ബബിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158988/vadakumpad-higher-secondary-school-with-ammar-forum)