---
title: "മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് സാംസ്‌ക്കാരിക വേദി "
english_title: "Perampra Block cultural venue organized Mother Language Day celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/158993/perampra-block-cultural-venue-organized-mother-language-day-celebration"
published_at: "2023-11-02T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543c712110c6_000_8_chinmaya.JPG"
keywords: []
---

# മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് സാംസ്‌ക്കാരിക വേദി 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാതൃഭാഷാ ദിനാചരണം ഡോ.സി.ജെ.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാതൃഭാഷാ ദിനാചരണം ഡോ.സി.ജെ.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ചെയര്‍മാന്‍ ടി.എച്ച്. നാരായണന്‍ ആധ്യക്ഷനായി. വി രാമചന്ദ്രന്‍ നായര്‍, കെ.വി.രാഘവന്‍, എം.കെ.കുഞ്ഞനന്തന്‍, ഡി. ജോസഫ് , പി.രവീന്ദ്രന്‍ , എം.പി.നാരായണി എന്നിവര്‍ സംസാരിച്ചു.

കെ.എസ്.എസ്.പി യു. അംഗങ്ങള്‍ കവിത, കഥ, ഗാനം എന്നിവ അവതരിപ്പിച്ചു. മ്യൂസിക്ക് ക്ലബ്ബിന്റെ സ്വാഗത ഗാനാലാപനവുമുണ്ടായിരുന്നു. സാംസ്‌കാരിക വേദി കണ്‍വീനര്‍ ടി.എം.ബാലകൃഷ്ണന്‍ സ്വാഗതവും വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/158993/perampra-block-cultural-venue-organized-mother-language-day-celebration)