---
title: "ജനാര്‍ദ്ദനന്‍ വെങ്ങപറ്റയുടെ ബാലകവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "A collection of children's poetry by Janardhanan Vengappata was released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159036/a-collection-of-childrens-poetry-by-janardhanan-vengappata-was-released"
published_at: "2023-11-03T00:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543f5f997363_1_venga.jpg"
keywords: []
---

# ജനാര്‍ദ്ദനന്‍ വെങ്ങപറ്റയുടെ ബാലകവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര: **ജനാര്‍ദ്ദനന്‍ വെങ്ങപറ്റയുടെ ബാലകവിതാ സമാഹാരം പ്രകാശനം ചെയ്തു.

## Article Content

** പേരാമ്പ്ര: **ജനാര്‍ദ്ദനന്‍ വെങ്ങപറ്റയുടെ ബാലകവിതാ സമാഹാരം പ്രകാശനം ചെയ്തു.

കല്‍കണ്ടം എന്ന ബാല കവിതാ സമാഹാരം മാതാ പേരാമ്പ്ര ഒരുക്കിയ സര്‍ഗ കേരളം പരിപാടിയുടെ സദസ്സില്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ പി.കെ ഗോപി സൗത്ത് സോണ്‍ കള്‍ച്ചറല്‍ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

കല്‍കണ്ടം എന്ന ബാല കവിതാ സമാഹാരം ഈ രംഗത്തെ പുതിയ അടയാളപെടുത്തലാകുമെന്ന് പി.കെ ഗോപി പറഞ്ഞു.

നമ്മള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന തിരക്കുകള്‍ക്കിടയില്‍ പാടെ മറന്ന് പോകുന്ന പരസ്പര സ്‌നേഹമെന്ന വികാരം കല്‍കണ്ടത്തിലൂടെ കവി കുട്ടികള്‍ക്ക് ഈ രചനയിലൂടെ വരച്ച് കാട്ടുകയാണെന്നും, വരും തലമുറയില്‍ പരസ്പര സ്‌നേഹത്തിന്റെ വിത്ത് മുളക്കാന്‍ ഇത്തരം കവിതാ സമാഹാരങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

പ്രശസ്ത ഗാനരചയിതാവ് ഇ.വി വത്സന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനക ദാസ് പേരാമ്പ്ര, പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159036/a-collection-of-childrens-poetry-by-janardhanan-vengappata-was-released)