---
title: "പേരാമ്പ്ര സബ് ജില്ലാ തല ഡ്രോയിംഗ് മത്സരം "
english_title: "Perambra Sub District Level Drawing Competition "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159109/perambra-sub-district-level-drawing-competition"
published_at: "2023-11-03T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544871d76fbf_1_varnam.jpg"
keywords: []
---

# പേരാമ്പ്ര സബ് ജില്ലാ തല ഡ്രോയിംഗ് മത്സരം 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നവംബര്‍ 11 ന് ശിശുദിനാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സബ് ജില്ലാ തല ഡ്രോയിംഗ് മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്‌ളിക് സ്‌കൂളില്‍ നവംബര്‍ 11 ന് ശിശുദിനാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സബ് ജില്ലാ തല ഡ്രോയിംഗ് മത്സരം സംഘടിപ്പിക്കുന്നു.

നഴ്‌സറി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു സ്‌കൂളില്‍ നഴ്‌സറി, എല്‍.പി വിഭാഗങ്ങളില്‍ (എല്‍പി ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസ്) നിന്നുമായി അഞ്ചു വീതം വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

നഴ്‌സറി, എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികളെ നവംബര്‍ 14 ന് ശിശുദിനത്തില്‍ പ്രഖ്യാപിക്കുന്നതാണ്.

താല്പര്യമുള്ള സ്‌കൂളുകള്‍ https://docs.google.com/forms/d/e/1FAIpQLSdIzuZA9gxwAQsjx46KMGGmlXPozwUKrcKyk6zd1FqBFgj6ag/viewform?usp=sf_link എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നവംബര്‍ 6 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

രണ്ടുവിഭാഗങ്ങളിലേയും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ സര്‍ട്ടിഫിക്കറ്റ്കള്‍ എന്നിവയും മറ്റു മികച്ച രചനകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

പങ്കെടുക്കാന്‍ താല്പര്യമുള്ള സ്‌കൂളുകള്‍ക്ക് സംശയനിവാരണത്തിനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിനിചന്ദ്രന്‍ - 8086547797, തെസ്‌നീം. ഐ.ടി ഫാക്കല്‍റ്റി 94469 23321, സ്‌കൂള്‍ ഓഫീസ് - 81118 44400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159109/perambra-sub-district-level-drawing-competition)