---
title: "വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ച് ചക്കിട്ടപാറ"
english_title: "Chakkitapara organized a night walk under the leadership of the Women and Child Development Department"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15916/chakkitapara-organized-a-night-walk-under-the-leadership-of-the-women-and-child-development-department"
published_at: "2021-12-13T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b7772d373a1_WATER MERK  NEW.JPG"
keywords: []
---

# വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ച് ചക്കിട്ടപാറ

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'രാത്രി നടത്തം' സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'രാത്രി നടത്തം' സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍ അധ്യക്ഷയായി.

ജനപ്രതിനിധികളായ ബിന്ദു സജി, ബിനിഷ ദിനേശന്‍, വിനീത മനോജ്, അലീസ് പുതിയേടത്ത്, എം.കെ നുസ്രത്, എഡിഎസ് അംഗങ്ങള്‍, അംഗനവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ രേഷ്മ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15916/chakkitapara-organized-a-night-walk-under-the-leadership-of-the-women-and-child-development-department)