---
title: "മുസ്ലിം ലീഗ് കുന്നരംവെള്ളി ശാഖാ കമ്മറ്റി വാട്ടര്‍ കൂളര്‍ സമര്‍പ്പിച്ചു "
english_title: "Muslim League Kunnaramvelli Branch Committee presented water cooler"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159195/muslim-league-kunnaramvelli-branch-committee-presented-water-cooler"
published_at: "2023-11-03T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544c1c65fd95_1_watter.jpg"
keywords: []
---

# മുസ്ലിം ലീഗ് കുന്നരംവെള്ളി ശാഖാ കമ്മറ്റി വാട്ടര്‍ കൂളര്‍ സമര്‍പ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **വിദ്യഭ്യാസ രംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കഴിവ് തെളിയിച്ച പെരുവച്ചേരി ഗവ എല്‍പി സ്‌കൂളില്‍ മുസ്ലിം ലീഗ് കുന്നരംവെള്ളി ശാഖാ കമ്മറ്റിയുടെ വകയായിട്ട് കുടിവെള്ളത്തിനായി വാട്ടര്‍ കൂളര്‍ സമര്‍പ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **വിദ്യഭ്യാസ രംഗത്തും കലാ-കായിക രംഗത്തും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കഴിവ് തെളിയിച്ച പെരുവച്ചേരി ഗവ എല്‍പി സ്‌കൂളില്‍ മുസ്ലിം ലീഗ് കുന്നരംവെള്ളി ശാഖാ കമ്മറ്റിയുടെ വകയായിട്ട് കുടിവെള്ളത്തിനായി വാട്ടര്‍ കൂളര്‍ സമര്‍പ്പിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പത്തൊന്‍മ്പതാം വാര്‍ഡ് അംഗം കെ.പി മനോഹരന്‍ അധ്യക്ഷത വഹിച്ചു.

വി.കെ ഇസ്മായില്‍, വി.പി കുഞ്ഞമ്മത് കുട്ടി, കേളോത്ത് ബഷീര്‍, ജിഷി റസാഖ്, അബ്ദുറഹ്മാന്‍ ഷാമില്‍, സി.കെ കുഞ്ഞി മൊയ്തി, ഹിഷാം ഷാമില്‍, കെ.പി സുബീറ തുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപിക ഷിനീത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലിനിതകുമാരി നന്ദിയും പറഞ്ഞു. സ്‌കൂളില്‍ നവംബര്‍ 14 ന് ശിശുദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശിശുദിന റാലിയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159195/muslim-league-kunnaramvelli-branch-committee-presented-water-cooler)