---
title: "പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ച് എഫ്എസ്ഇടിഒ "
english_title: "FSETO organized demonstration and briefing in front of Perampra Mini Civil Station"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159215/fseto-organized-demonstration-and-briefing-in-front-of-perampra-mini-civil-station"
published_at: "2023-11-03T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544d37277462_1_ak4.jpg"
keywords: []
---

# പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ച് എഫ്എസ്ഇടിഒ 

> **Lead Summary:** **പേരാമ്പ്ര:** എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു.

കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര -സംസ്ഥാന ജീവനക്കാരുടെ കോണ്‍ഫെഡറേഷന്റെ നേതൃത്തില്‍ സംഘടിപ്പിച്ച ഡല്‍ഹി മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചു കൊണ്ടാണ് എഫ്എസ്ഇടിഒ യുടെ നേതൃത്വത്തില്‍ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ പ്രകടനവും വിശദീകരണയോഗവും നടത്തിയത്.

കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം കെ.സി. ജാഫര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സബ്ബ് ജില്ലാ പ്രസിഡന്റ്  ടി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെജിഒഎ സംസ്ഥാന കൗണ്‍സില്‍ അംഗം പി. പ്രകാശ് സംസാരിച്ചു. നവീന്‍ ലിനോയ് സ്വാഗതവും പി.പി. മധു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159215/fseto-organized-demonstration-and-briefing-in-front-of-perampra-mini-civil-station)