---
title: "പേരാമ്പ്രയില്‍ ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം "
english_title: "An auto-rickshaw and a car collide in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159223/an-auto-rickshaw-and-a-car-collide-in-perambra"
published_at: "2023-11-03T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544dc30b4775_1_car333.jpg"
keywords: []
---

# പേരാമ്പ്രയില്‍ ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ നിന്നും താഴെക്ക് മറിഞ്ഞു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ റോഡില്‍ നിന്നും താഴെക്ക് മറിഞ്ഞു.

ഇന്ന് വൈകിട്ട് 3 30 നാണ് അപകടം നടന്നത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര നെല്ല്യാടിക്കണ്ടി പുറ്റംപൊയില്‍ അജേഷ് (36) അജിത് കുമാര്‍ (46) ദേവപ്രിയ (19) കല്ലുള്ള പറമ്പില്‍ ലതിക (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുറ്റ്യാടി കുമ്പളം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഓട്ടോയുടെ മുന്‍ഭാഗവും ഗ്ലാസും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ പേരാമ്പ്രയിലെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് 2 ആളെ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159223/an-auto-rickshaw-and-a-car-collide-in-perambra)