---
title: "കേരളോത്സവം കലാകിരീടം ചെറുവണ്ണൂരിന്"
english_title: "Cheruvannur wins the Kerala festival art crown"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159253/cheruvannur-wins-the-kerala-festival-art-crown"
published_at: "2023-11-03T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേരളോത്സവം കലാകിരീടം ചെറുവണ്ണൂരിന്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ സമാപിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തിലെ കലാ കായിക താരങ്ങള്‍ മാറ്റുരച്ച കേരളോത്സവ കലാ മത്സരത്തില്‍ കലാ കിരീടം ചെറുവണ്ണൂരിന്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ സമാപിച്ചു. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തിലെ കലാ കായിക താരങ്ങള്‍ മാറ്റുരച്ച കേരളോത്സവ കലാ മത്സരത്തില്‍ കലാ കിരീടം ചെറുവണ്ണൂരിന്.

126 പോയന്റ് കരസ്ഥമാക്കിയാണ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കലാകിരീടം നേടിയത്. 113 പോയന്റ് കരസ്ഥമാക്കി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനവും, 72 പോയന്റുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര നിന്നും കലാകിരീടം നേടിയ ചെറുവണ്ണൂര്‍ പഞ്ചായത്തിനും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.അജിത ചങ്ങരോത്ത് പഞ്ചായത്തിനും, പ്രഭാ ശങ്കര്‍ പേരാമ്പ പഞ്ചായത്തിനും ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷറഫ് അധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം സനാതനന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ജിഇഒ ധന്യ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159253/cheruvannur-wins-the-kerala-festival-art-crown)