---
title: "പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം "
english_title: "KSRTC bus and car collide in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159258/ksrtc-bus-and-car-collide-in-perambra"
published_at: "2023-11-03T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654506523b439_1_abus4.JPG"
keywords: []
---

# പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **പേരാമ്പ്ര :** കുറ്റ്യാടി കോഴിക്കോട് സംസ്ഥാനപാതയില്‍ പേരാമ്പ്ര സ്റ്റീല്‍ ഇന്ത്യക്ക് അടുത്ത് നാഷണല്‍ മോട്ടോഴ്‌സിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം.

## Article Content

**പേരാമ്പ്ര :** കുറ്റ്യാടി കോഴിക്കോട് സംസ്ഥാനപാതയില്‍ പേരാമ്പ്ര സ്റ്റീല്‍ ഇന്ത്യക്ക് അടുത്ത് നാഷണല്‍ മോട്ടോഴ്‌സിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം.

ഇന്ന് വൈകീട്ട് 6.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന ബസും ഉള്യേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159258/ksrtc-bus-and-car-collide-in-perambra)