---
title: "എന്‍.എസ്.എസ് വളണ്ടീയേഴ്‌സ് മില്ലെറ്റ് കൃഷിക്ക് തുടക്കം കുറിച്ചു"
english_title: "NSS volunteers started millet cultivation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159261/nss-volunteers-started-millet-cultivation"
published_at: "2023-11-03T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65450998187fc_NSS.jpg"
keywords: []
---

# എന്‍.എസ്.എസ് വളണ്ടീയേഴ്‌സ് മില്ലെറ്റ് കൃഷിക്ക് തുടക്കം കുറിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലെറ്റസ് അനുസരിച്ച് അന്നപോഷണ്‍മാഹ് പദ്ധതിയുമായി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടീയേഴ്‌സ് മില്ലെറ്റ് കൃഷിക്ക് തുടക്കം കുറിച്ചു.

## Article Content

**നടുവണ്ണൂര്‍:** നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് മില്ലെറ്റസ് അനുസരിച്ച് അന്നപോഷണ്‍മാഹ് പദ്ധതിയുമായി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടീയേഴ്‌സ് മില്ലെറ്റ് കൃഷിക്ക് തുടക്കം കുറിച്ചു.

സ്‌കൂളിനടുത്ത് 12 സെന്റ് സ്ഥലത്ത് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് ബജറ റാഗി കമ്പ് തുടങ്ങിയ ചെറു ധാന്യങ്ങളുടെ വിത്തു വിതച്ചു. മുന്‍ അധ്യാപകനും കര്‍ഷകനുമായ അബ്ദുറഹ്‌മാന്‍ മാസ്റ്ററും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഏഴാം വാര്‍ഡ് മെമ്പറുമായ സുരേന്ദ്രന്‍ മാസ്റ്ററും വിത്തുകള്‍ വിതച്ചുകൊണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഷാമിനി ടീച്ചര്‍ അധ്യക്ഷന്‍ വഹിച്ച പരിപാടിയില്‍ പ്രോഗ്രാം ഓഫീസര്‍ ബിനു കല്ലിങ്കല്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുജീഷ് മാസ്റ്ററും എന്‍.എസ്.എസ് ലീഡര്‍ ആയ ശ്രീരത്‌നയ ആശംസ അറിയിച്ചു.തുടര്‍ന്ന് എല്ലാ വളണ്ടീയേഴ്‌സും ചേര്‍ന്ന് വിത്ത് വിതച്ചു. ലീഡര്‍ ആയ അലന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങ്അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159261/nss-volunteers-started-millet-cultivation)