---
title: "ഗ്രീന്‍ പ്രോട്ടോക്കോള്‍ യൂണിറ്റുമായി ചക്കിട്ടപാറ ഹരിത കര്‍മ്മസേന "
english_title: "Chakkittapara Harita Karmasena with Green Protocol Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159282/chakkittapara-harita-karmasena-with-green-protocol-unit"
published_at: "2023-11-03T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65451f0e818a6_000_8_chinmaya.JPG"
keywords: []
---

# ഗ്രീന്‍ പ്രോട്ടോക്കോള്‍ യൂണിറ്റുമായി ചക്കിട്ടപാറ ഹരിത കര്‍മ്മസേന 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് ആവശ്യമായ എല്ലാ പാത്രങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ നല്കുകയും പരിപാലിക്കുകയും ചെയ്യും. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ഹരിത കര്‍മ്മസേന സെക്രട്ടറി സവിത സ്വാഗതം പറഞ്ഞു.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, വാര്‍ഡ് മെമ്പര്‍മാരായ എം.എം പ്രദീപന്‍, ആലീസ്, ബിന്ദു സജി, വിനീത മനോജ്, വിനിഷ ദിനേശന്‍, രാജേഷ് തറവട്ടത്ത്, ലൈസജോര്‍ജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. പി സീന, വി.ഇ.ഒ കെ ബിജു, ശുചിത്വ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.പി ഷൈനി, കെ ബിവിന (തീ മാറ്റിക് എക്‌സ്‌പേര്‍ട്ട് കില), എ.സി മഞ്ജു (ബ്ലോക്ക് ആര്‍ജിഎസ്എ കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159282/chakkittapara-harita-karmasena-with-green-protocol-unit)