---
title: "പേരാമ്പ്ര ബ്ലോക്കില്‍ 66 അംഗന്‍വാടി ജീവനക്കാര്‍ ഹെല്‍പര്‍ തസ്തികയില്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു."
english_title: "66 Anganwadi workers joined the post of helper in Perampra block today."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159283/66-anganwadi-workers-joined-the-post-of-helper-in-perampra-block-today"
published_at: "2023-11-03T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65451d29a8a4c_anganvadi_trubiiiiiiiiiiiiiiiiiiiiiiiiiiiiiiii.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്കില്‍ 66 അംഗന്‍വാടി ജീവനക്കാര്‍ ഹെല്‍പര്‍ തസ്തികയില്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു.

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്കില്‍ 66 അംഗന്‍വാടി ജീവനക്കാര്‍ ഹെല്‍പര്‍ തസ്തികയില്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്കില്‍ 66 അംഗന്‍വാടി ജീവനക്കാര്‍ ഹെല്‍പര്‍ തസ്തികയില്‍ ഇന്ന് ജോലിയില്‍ പ്രവേശിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി അംഗന്‍വാടി ജീവനക്കാരുടെ സ്ഥിരനിയമനം നിരവധി നിയമതടസ്സങ്ങളാല്‍ നടന്നിരുന്നില്ല.3 വര്‍ഷം മുന്‍പ് ക്ഷണിച്ച അപേക്ഷകരില്‍ നിന്നാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കി നിലവിലുള്ള ഒഴിവുകളിലേക്ക് ഇപ്പോള്‍ നിയമനം നടന്നത്.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍.പി ബാബു നിയമന ഉത്തരവ് കൈമാറി. ചടങ്ങില്‍ ICDS ഓഫീസര്‍  ദീപ സ്വാഗതം പറഞ്ഞു.

ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ PK രജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, BDO പി. കാദര്‍, ബ്ലോക്ക് അംഗങ്ങളായ PT അഷറഫ്, KK ലിസി, പ്രഭാശങ്കര്‍, വഹീദ പാറേമല്‍, അംഗന്‍വാടി യൂനിയന്‍ നേതാക്കളായ പത്മാവതി, ചന്ദ്രിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി നന്ദിരേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159283/66-anganwadi-workers-joined-the-post-of-helper-in-perampra-block-today)