---
title: "ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക് "
english_title: "Driver seriously injured after auto collides with bus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159344/driver-seriously-injured-after-auto-collides-with-bus"
published_at: "2023-11-04T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545bd54be88f_1_acsident.JPG"
keywords: []
---

# ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക് 

> **Lead Summary:** **നടുവണ്ണൂര്‍: **ഉള്ള്യേരി പറമ്പിന്റെ മുകളില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. ഇന്നലെ രാത്രി 8 മണിയോടുകൂടി ആണ് അപകടമുണ്ടായത്.

## Article Content

**നടുവണ്ണൂര്‍: **ഉള്ള്യേരി പറമ്പിന്റെ മുകളില്‍ ബസിന് പിന്നില്‍ ഓട്ടോയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. ഇന്നലെ രാത്രി 8 മണിയോടുകൂടി ആണ് അപകടമുണ്ടായത്.

ബാലുശ്ശേരിയില്‍ നിന്നും ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സിന്റെ പിറകിലാണ് ഓട്ടോറിക്ഷ ഇടിച്ചത്. കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും റോഡില്‍ പരന്നൊഴുകിയ ഓയില്‍ വെള്ളമൊഴിച്ച് നീക്കുകയും ഗതാഗതം പുനസ്സ്ഥാപിക്കുകയും ചെയ്തു.

ഗ്രേഡ് ASTO പി.കെ മജീദിന്റെ നേതൃത്വത്തില്‍ FRO മാരായ വി.കെ ബിനീഷ്, ബി ഹേമന്ത്, എന്‍.പി അനൂപ്, എസ് അരുണ്‍, സനല്‍ രാജ്, നിതിന്‍ രാജ്, റഷീദ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159344/driver-seriously-injured-after-auto-collides-with-bus)