---
title: "മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കം"
english_title: "The Ekadashi Thalapoli festival begins today at the Mundoth Krishna Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15945/the-ekadashi-thalapoli-festival-begins-today-at-the-mundoth-krishna-temple"
published_at: "2021-12-14T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b820320e95b_kk.jpg"
keywords: []
---

# മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കം

> **Lead Summary:** ** ഉള്ളിയേരി: **പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡിസംബര്‍ 14, 15 തീയതികളില്‍ ആഘോഷിക്കും.

## Article Content

** ഉള്ളിയേരി: **പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡിസംബര്‍ 14, 15 തീയതികളില്‍ ആഘോഷിക്കും.

ഡിസംബര്‍ 14ന് ഏകാദശി ദിവസം കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം മേല്‍ശാന്തി മായ ഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ സന്ധ്യയ്ക്ക് ചുറ്റുവിളക്ക്, ദീപാരാധന. മാതൃ സമിതിയുടെയും പ്രാദേശിക കലാകാരന്മാര്‍അ തരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

ഡിസംബര്‍ 15ന് കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം, ക്ഷേത്രം തന്ത്രിഏളപ്പില കുമാരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് പ്രസാദഊട്ട്, സന്ധ്യയ്ക്ക് താലപ്പൊലിയും, കര്‍പ്പൂരാരാധനയും, രാത്രി 9. ന് ശാന്തന്‍ മുണ്ടോത്ത് നയിക്കുന്ന കരോക്കെ ഗാനമേള എന്നിവ നടക്കും.

ഉത്സവത്തോടനുബന്ധിച്ച് നെയ്യ് വിളക്ക്, എള്ള് തിരി, വെണ്ണ നിവേദ്യം പ്രധാന വഴിപാടുകളുമുണ്ടാവുo.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15945/the-ekadashi-thalapoli-festival-begins-today-at-the-mundoth-krishna-temple)