---
title: "ദിയ ഗോള്‍ഡ് ആന്റ്  ഡയമണ്ട്സ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു "
english_title: "Saplings were distributed as part of diya Gold and Diamonds anniversary celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159456/saplings-were-distributed-as-part-of-diya-gold-and-diamonds-anniversary-celebrations"
published_at: "2023-11-04T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654614a7a885c_1_tharu.JPG"
keywords: []
---

# ദിയ ഗോള്‍ഡ് ആന്റ്  ഡയമണ്ട്സ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വൃക്ഷതൈകള്‍ വിതരണം ചെയ്തു 

> **Lead Summary:** പേരാമ്പ്ര:** **ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ആയിരം വൃക്ഷതൈകള്‍ വിതരണം ചെയ്തു.

## Article Content

പേരാമ്പ്ര:** **ദിയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ആയിരം വൃക്ഷതൈകള്‍ വിതരണം ചെയ്തു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ മിനി പൊന്‍പറ പരിപാടി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര സില്‍വര്‍ കോളജ് ചെയര്‍മാനും സ്‌നേഹ സ്പര്‍ശം പാലിയേറ്റീവ് ജില്ലാ കോഡിനേറ്ററുമായ എ.കെ തറുവൈ ഹാജി ആദ്യ തൈ ഏറ്റുവാങ്ങി. ദിയ ഗോള്‍ഡ് പേരാമ്പ്ര ഷോറൂം ഹെഡ് എം.സി ജലീല്‍ അധ്യക്ഷത വഹിച്ചു.

വിനോദ് മുതുകാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാനേജര്‍ വിനീത് കോട്ടപ്പുറം നന്ദിയും പറഞ്ഞു. പേരാമ്പ്രയുടെ വിവിധ കലാലയങ്ങളില്‍ കുട്ടികള്‍ക്കായി ചിത്രരചന മത്സരവും നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159456/saplings-were-distributed-as-part-of-diya-gold-and-diamonds-anniversary-celebrations)