---
title: "പേരാമ്പ്ര പാതി വഴിയില്‍ നവീകരണം പ്രവൃത്തികള്‍ നിലച്ച നരിക്കിലപ്പുഴ പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം മെന്ന് മുസ്ലിം ലീഗ്"
english_title: "The Muslim League said that the irregularities in the Narikilapuzha project, which halted the renovation work on the Perampra half way, should be investigated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159574/the-muslim-league-said-that-the-irregularities-in-the-narikilapuzha-project-which-halted-the-renovation-work-on-the-perampra-half-way-should-be-investigated"
published_at: "2023-11-04T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654684e2bd1cc_pond.jpg"
keywords: []
---

# പേരാമ്പ്ര പാതി വഴിയില്‍ നവീകരണം പ്രവൃത്തികള്‍ നിലച്ച നരിക്കിലപ്പുഴ പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം മെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **എരവട്ടൂര്‍ :** പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ജലാശയമായ എരവട്ടൂര്‍ നരിക്കിലാപ്പുഴ അധികൃതരുടെ തെറ്റായ പദ്ധതികള്‍ കാരണം ഇന്ന് നാശത്തിന്റെ വക്കിലാണ്.

## Article Content

**എരവട്ടൂര്‍ :** പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ജലാശയമായ എരവട്ടൂര്‍ നരിക്കിലാപ്പുഴ അധികൃതരുടെ തെറ്റായ പദ്ധതികള്‍ കാരണം ഇന്ന് നാശത്തിന്റെ വക്കിലാണ്.

പേരാമ്പ്രയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകം ആയിരുന്ന ഈ പുഴയുടെ സംരക്ഷണ പദ്ധതികള്‍ എന്നും അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പത്തുവര്‍ഷം മുന്നേ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏകദേശം ഒരു കോടിയുടെ പ്രവര്‍ത്തിയാണ് നടന്നിരുന്നത്. അതില്‍ വിജിലന്‍സ് കോടതി അഴിമതിയും ക്രമക്കേടും കണ്ടെത്തി കുറ്റക്കാരായ കരാറുകാരനോടും ഉദ്യോഗസ്ഥരോടും നഷ്ടപരിഹാരം തിരികെ പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. അതിനുശേഷമാണ് ഈ വര്‍ഷം പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 20 ലക്ഷം രൂപയുടെ പദ്ധതി കൊണ്ടു വന്നത്.എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന്‍ പോയ അവസ്ഥയിലാണ് നിലവിലുള്ളത്.

നരിക്കിലാ പുഴയുടെ ഒരു ഭാഗം നികത്തി പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പുഴയിലെ ചളി നീക്കുന്ന പദ്ധതി ആയിരുന്നു ഇത്. എന്നാല്‍ പുഴ നികത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും പഞ്ചായത്ത് ഉത്തരവാദിത്വപ്പെട്ടവര്‍ വന്ന് പുഴ നികത്തി പ്രവര്‍ത്തി നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങി.പുഴയിലേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പ് നിര്‍മുക്കാനും, ചളി നീക്കം ചെയ്യാനും, കാല്‍നടക്ക് വേണ്ടി കട്ട വിരിക്കാനും, മലിന ജലം പുഴയില്‍ എത്തുന്നത് തടയാന്‍ പേത്യേകം സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനിചിരുന്നു.എന്നാല്‍ ഈ പ്രവര്‍ത്തികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു കരാറുകാരന്‍ പോയ അവസ്ഥയിലാണു. മാത്രമല്ല നിര്‍വഹിച്ച നവീകരണ പ്രവര്‍ത്തികള്‍ ഒക്കെ അശാസ്ത്രീയമാണ്. ഇത് കാരണം പൊതുജനങ്ങള്‍ സഞ്ചരിക്കുന്ന സമീപപ്രദേശത്ത വഴികളില്‍ വലിയ തോതില്‍ വെള്ളം കെട്ടി ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥ നിലനില്‍ക്കുന്നു.കൃത്യമായ അഴിമതിയും ക്രമക്കേടും ഈ പദ്ധതിയില്‍ നടന്നിട്ടുണ്ട് എന്ന് പരക്കെ ആരോപണമുയര്‍ന്നിരിക്കുന്നു.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു.

ഈ ജലാശയത്തിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. അല്ലാത്തപക്ഷം ശക്തമായ സമര പദ്ധതികള്‍ക്ക് മുസ്ലീം ലീഗ് രൂപം നല്‍കുമെന്നു മുസ്ലിം ലീഗ് എരവട്ടൂര്‍ ശാഖ കമിറ്റി അറിയിച്ചു.വി.കെ മൊയ്തി അധ്യക്ഷ്യധ വഹിച്ചു. എന്‍.കെ അഷറഫ്, ആര്‍.എം നിഷാദ് , എം.കെ മജീദ്,സഫീര്‍ സേട്ടു, പി ഷഫീക്ക്, സാദിഖ് പ്രസംഗിച്ചു. പി.കെ നാസര്‍ സ്വാഗതവും എം സൂപ്പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159574/the-muslim-league-said-that-the-irregularities-in-the-narikilapuzha-project-which-halted-the-renovation-work-on-the-perampra-half-way-should-be-investigated)