---
title: "പേരാമ്പ്ര സ്വദേശിനിയായ 15 കാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകന്‍ റിമാന്റില്‍"
english_title: "The karate instructor who molested a 15-year-old girl from Perampra was remanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159575/the-karate-instructor-who-molested-a-15-year-old-girl-from-perampra-was-remanded"
published_at: "2023-11-04T23:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65468d2c9e3c9_Screenshot_2023_1104_235528.png"
keywords: []
---

# പേരാമ്പ്ര സ്വദേശിനിയായ 15 കാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകന്‍ റിമാന്റില്‍

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര സ്വദേശിനിയായ 15 കാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകന്‍ റിമാന്റില്‍. ഏറാമല സ്വദേശി കണ്ടോത്ത് അനു നന്ദു നെയാണ് പേരാമ്പ്ര കോടതി റിമാന്റ് ചെയ്തത്. സ്‌ക്കൂള്‍ കലോത്സവം നടക്കുന്ന ദിവസം വിദ്യാലയത്തിലെത്തിയ യുവാവ് പെണ്‍കുട്ടിയെയും കൂട്ടി പുറമേരിയിലെ കരാട്ടെ പരിശീലന കേന്ദ്രത്തില്‍ എത്തിച് പീഡിപ്പിക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിനിടയിലെ സൗഹൃദം യുവാവ് ദുരുപയോഗം ചെയ്യുകയായിരുന്നു. വിദ്യാലയ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പിടികൂടിയ പ്രതിയെ കോടതിയില്‍ഹാജരാക്കി.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര സ്വദേശിനിയായ 15 കാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകന്‍ റിമാന്റില്‍. ഏറാമല സ്വദേശി കണ്ടോത്ത് അനു നന്ദു നെയാണ് പേരാമ്പ്ര കോടതി റിമാന്റ് ചെയ്തത്. സ്‌ക്കൂള്‍ കലോത്സവം നടക്കുന്ന ദിവസം വിദ്യാലയത്തിലെത്തിയ യുവാവ് പെണ്‍കുട്ടിയെയും കൂട്ടി പുറമേരിയിലെ കരാട്ടെ പരിശീലന കേന്ദ്രത്തില്‍ എത്തിച് പീഡിപ്പിക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിനിടയിലെ സൗഹൃദം യുവാവ് ദുരുപയോഗം ചെയ്യുകയായിരുന്നു. വിദ്യാലയ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പിടികൂടിയ പ്രതിയെ കോടതിയില്‍ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159575/the-karate-instructor-who-molested-a-15-year-old-girl-from-perampra-was-remanded)