---
title: "ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും ജനകീയ സംഗമവും നടത്തി"
english_title: "Palestine held a solidarity rally and rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159640/palestine-held-a-solidarity-rally-and-rally"
published_at: "2023-11-05T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65472d496ee5e_falastheen_Water_marke.jpg"
keywords: []
---

# ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും ജനകീയ സംഗമവും നടത്തി

> **Lead Summary:** നൊച്ചാട് : ഫലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലി ഭരണകൂടത്തിനെതിരെ നൊച്ചാട് മഹല്ല് കൊ ഓഡിനേഷന്റെ നേതൃത്വത്തില്‍ ജനകീയ ഐക്യ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

നൊച്ചാട് : ഫലസ്തീന്‍ ജനതയെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലി ഭരണകൂടത്തിനെതിരെ നൊച്ചാട് മഹല്ല് കൊ ഓഡിനേഷന്റെ നേതൃത്വത്തില്‍ ജനകീയ ഐക്യ റാലിയും കൂട്ടായ്മയും സംഘടിപ്പിച്ചു.

റാലിക്ക് മഹല്ല് ഖത്തീബ് സിദ്ധീഖ് മാഹിരി, ടി.കെ അസൈനാര്‍, പി.കെ അസൈനാര്‍ രാജന്‍ കണ്ടോത്ത് , ടി.എം ഷിവാനന്ദന്‍ , ഹംസ മാവിലാട്ട് ,ടി.ടി കുഞ്ഞമ്മത്,വി.സി സാജിദ് ,സി മുസ്ഥഫ ,ടി.ടി സലാം, വി.പി.കെ റഷീദ്, ടി.ടി കുഞ്ഞമ്മത് , കെ ഇസ്ഹാക്, ടി അഷ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഐക്യ ദാര്‍ഢ്യ സംഗമം മഹല്ല് ഖത്തീബ് സിദ്ധീഖ് മാഹിരി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് ടി.കെ അസൈനാര്‍ അധ്യക്ഷത വഹിച്ചു.ശുഹൈബുല്‍ ഹൈതമി മുഖ്യ പ്രഭാഷണം നടത്തി.നജീബ് സഖാഫി,അന്‍വര്‍ ഷാ നൊച്ചാട് ,സി മുസ്തഫ ,സി മുഹമ്മദ്,സി.കെ അജീഷ്,പി.സി മുഹമ്മദ് സിറാജ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159640/palestine-held-a-solidarity-rally-and-rally)