പാലേരി: പാറക്കടവ് മഹല്ല് ജമാഅത്ത് മുതവല്ലി കാവില്‍ ഇബ്രാഹിം ഹാജി (100) അന്തരിച്ചു. ഖബറടക്കം ഇന്ന് ഉച്ചക്ക് 12.45 ന് പാറക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനാണ്. ഭാര്യ: പരേതയായ കണിയാങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ. മക്കള്‍: എ.കെ. അഹ്മദ് (പാറക്കടവ് മഹല് ജമാഅത്ത് പ്രസിഡന്റ്, കുറ്റ്യാടി റിലീജ്യസ് എജുക്കേഷന്‍ ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍), പി.കെ.സി. നഫീസ, എ.കെ. അബ്ദുല്‍ മജീദ്, എ.കെ. സാറ, ആര്‍.പി. സുലൈഖ, എ.കെ. സു ബൈര്‍ (ഒമാന്‍).
മരുമക്കള്‍: പി.കെ.സി. അബ്ദുസ്സലാം, എ.കെ. സല്‍മ (വേളം ശാന്തിനഗര്‍), കെ.കെ. അബ്ദുള്‍ അസീസ് (ദുബൈ), ആര്‍.പി. അബ്ദുള്‍ ഗഫൂര്‍ (ശാന്തിനഗര്‍, ദുബൈ), ഏരത്ത് ഷാനിബ, ഷിഫ (അരിക്കുളം).
സഹോദരങ്ങള്‍: പരേതരായ കാവില്‍ സൂപ്പി ഹാജി, വാര്യം മഠത്തില്‍ മൊയ്തീന്‍, കാവില്‍ മമ്മി, ഖദീജ വയനാട്, മറിയം കോറോത്ത്.
Parakkadav Mahal Jamaath Muthavalli Kavil Ibrahim Haji passed away