---
title: "അരിക്കുളം കുരുടിവീട് മുക്കില്‍ നെല്‍ വയലില്‍ അടിച്ചമണ്ണ് നീക്കം ചെയ്തു "
english_title: "The paddy was removed from the paddy field at the corner of Arikkulam Kurudiveedu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15967/the-paddy-was-removed-from-the-paddy-field-at-the-corner-of-arikkulam-kurudiveedu"
published_at: "2021-12-14T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b836bee1d70_kk.jpg"
keywords: []
---

# അരിക്കുളം കുരുടിവീട് മുക്കില്‍ നെല്‍ വയലില്‍ അടിച്ചമണ്ണ് നീക്കം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** അരിക്കുളം കുരുടി വീട് മുക്കില്‍ നെല്‍ വയലില്‍ അടിച്ചമണ്ണ് വില്ലേജ് ഓഫീസറുടെ നേതൃത്യതില്‍ എടുത്ത് മാറ്റി. ഡികെഡിഎഫ് സമര പ്രഖ്യാപനം ഫലം കണ്ടു.

## Article Content

**പേരാമ്പ്ര:** അരിക്കുളം കുരുടി വീട് മുക്കില്‍ നെല്‍ വയലില്‍ അടിച്ചമണ്ണ് വില്ലേജ് ഓഫീസറുടെ നേതൃത്യതില്‍ എടുത്ത് മാറ്റി. ഡികെഡിഎഫ് സമര പ്രഖ്യാപനം ഫലം കണ്ടു.

അരിക്കുളം പഞ്ചായത്തിലെ കുരുടി വീട് മുക്കില്‍ സ്വാകര്യ വ്യക്തികള്‍ തണ്ണിര്‍ തടം മണ്ണിട്ട് നികത്താനുള്ള ശ്രമം ഡികെഡിഎഫ് അരിക്കുളം മണ്ഡലം കമ്മറ്റിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് എടുത്ത് മാറ്റിയത്. സമര പ്രഖ്യപാനത്തെ തുടര്‍ന്ന് വില്ലേജ് ഓഫിസറുടെ നേതൃത്യത്തില്‍ ജെസിബിയും ടിപ്പറും ഉപയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.

ഡികെഡിഎഫ് അരിക്കുളം മണ്ഡലം പ്രസിഡന്റ് റിയാസ് ഊട്ടേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. മുഴുവന്‍ മലയാള പത്രങ്ങളിലും ഔണ്‍ലൈന്‍ മാധ്യമങ്ങളിലും ഇത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു അതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ റിയാസ് ഊട്ടേരിയോട് 8 ദിവസത്തിനുള്ളില്‍ നടപടി ഉണ്ടാകും എന്ന് അറിയിക്കുകയും ഉടമകള്‍ക്ക് സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15967/the-paddy-was-removed-from-the-paddy-field-at-the-corner-of-arikkulam-kurudiveedu)