---
title: "കനത്ത മഴയില്‍ വീട് തകര്‍ന്നു"
english_title: "The house collapsed due to heavy rain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159721/the-house-collapsed-due-to-heavy-rain"
published_at: "2023-11-05T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654775c86d3c7_veed_veenu_water_marke.jpg"
keywords: []
---

# കനത്ത മഴയില്‍ വീട് തകര്‍ന്നു

> **Lead Summary:** **പേരാമ്പ്ര : **തുലാവര്‍ഷത്തിന്റെ ഭാഗമായി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് നിലം പതിച്ചത്.

## Article Content

**പേരാമ്പ്ര : **തുലാവര്‍ഷത്തിന്റെ ഭാഗമായി പെയ്ത കനത്ത മഴയില്‍ വീട് തകര്‍ന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡില്‍ കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെ ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് നിലം പതിച്ചത്.

ചുമരുകള്‍ക്ക് വിള്ളല്‍ വന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഫര്‍ണിച്ചറുകളും വീട്ടുപാത്രങ്ങളും വസ്ത്രങ്ങളും നശിച്ച നിലയിലാണ്. 5 ലക്ഷത്തോളം രൂപയുടെ നഷ്ടംകണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159721/the-house-collapsed-due-to-heavy-rain)