---
title: "സത്യസന്ധതയിലൂടെ മാതൃകയായി ഹരിത കർമ്മസേനംഗങ്ങൾ"
english_title: "As Jagannath says in Aaram Tampuran, what if you get a bonus when you demolish a house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159775/as-jagannath-says-in-aaram-tampuran-what-if-you-get-a-bonus-when-you-demolish-a-house"
published_at: "2023-11-05T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547acc2252e3_lalettan_watermarke.jpg"
keywords: []
---

# സത്യസന്ധതയിലൂടെ മാതൃകയായി ഹരിത കർമ്മസേനംഗങ്ങൾ

> **Lead Summary:** **പേരാമ്പ്ര : **ആറാം തമ്പുരാനില്‍ ജഗനാഥന്‍ പറയുന്നത് പോലെ വീടു പൊളിക്കുമ്പോള്‍ ബോണസ് വല്ലതും കിട്ടിയാലോ.

## Article Content

**പേരാമ്പ്ര : **ആറാം തമ്പുരാനില്‍ ജഗനാഥന്‍ പറയുന്നത് പോലെ വീടു പൊളിക്കുമ്പോള്‍ ബോണസ് വല്ലതും കിട്ടിയാലോ.

തുച്ഛമായ വരുമാനത്തിന് വേണ്ടി വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഉപജീവനം കഴിക്കുന്നവരാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍. ഗ്രാമപഞ്ചായത്തിന് കീഴില്‍ വീടുകളിലെത്തി അവിടെ സൂക്ഷിച്ചുവെച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്തിന്റെ മാലിന്യ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി.

വീടുകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ അതില്‍ നിന്നും വിലപിടിപ്പുള്ളതെന്തങ്കിലും കിട്ടിയാലോ ? ആറാം തമ്പുരാനില്‍ ജഗനാഥന്‍ പറയുന്നത് പോലെ വീടു പൊളിക്കുമ്പോള്‍ ബോണസ് വല്ലതും കിട്ടിയാലോ. എന്നാല്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് അത് ബോണസല്ല.

അത് തങ്ങള്‍ക്ക് അര്‍ഹിക്കാത്ത മുതലാണ്. പേരാമ്പ്ര 15 ാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാഗഗങ്ങളായ മിനിയും ഇന്ദിരയും തങ്ങളുടെ വാര്‍ഡിലെ രജിത വക്കീലിന്റെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടയില്‍ ഒരുമാല കിട്ടി. ഇത് സ്വര്‍ണ്ണപണിക്കാരനെ കാണിച്ചപ്പോള്‍ 1.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണെന്ന് അറിയാന്‍ കഴിഞ്ഞു.

ഉടന്‍ വാര്‍ഡ് മെമ്പറായ സി.എം. സജുവിനെ വിവരമറിയിച്ചു. ഇത് വക്കീലിന്റെ വീട്ടിലേതാണെന്ന് ഉറപ്പു വരുത്തി. സി.എം. സജുവിനോടൊപ്പം അഡ്വ. രജിതയുടെ വീട്ടിലെത്തി മാല തിരിച്ച് നല്‍കി. നാടിനും ഹരിത കര്‍മ്മ സേനക്കുംമാതൃകയായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159775/as-jagannath-says-in-aaram-tampuran-what-if-you-get-a-bonus-when-you-demolish-a-house)