---
title: "ഇന്റര്‍ ഗ്രൂപ്പ് മത്സരം; കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി "
english_title: "Inter-group competition; Kozhikode NCC Group won the first position"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159918/inter-group-competition-kozhikode-ncc-group-won-the-first-position"
published_at: "2023-11-06T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65488f289feab_1_award22.jpg"
keywords: []
---

# ഇന്റര്‍ ഗ്രൂപ്പ് മത്സരം; കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി 

> **Lead Summary:** **പേരാമ്പ്ര: **എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഗ്രൂപ്പ് മത്സരത്തില്‍ കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി നേവല്‍ ബേസില്‍ നടന്ന ദശദിന ക്യമ്പില്‍ വെച്ചാണ് ഇന്റര്‍ ഗ്രൂപ്പ് മത്സരങ്ങള്‍ നടന്നത്.

## Article Content

**പേരാമ്പ്ര: **എന്‍സിസി കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഗ്രൂപ്പ് മത്സരത്തില്‍ കോഴിക്കോട് എന്‍സിസി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി നേവല്‍ ബേസില്‍ നടന്ന ദശദിന ക്യമ്പില്‍ വെച്ചാണ് ഇന്റര്‍ ഗ്രൂപ്പ് മത്സരങ്ങള്‍ നടന്നത്.

കര്‍ത്യവ്യപത്ഥ്, പിഎം റാലി, ഗാര്‍ഡ് ഓഫ് ഓണര്‍, ഫ്‌ലാഗ് ഏരിയ, ബെസ്റ്റ് കാഡറ്റ്, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ്ങ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ഇതില്‍ പിഎം റാലി, ഗ്രൂപ്പ് സോങ്ങ്, ഫ്‌ലാഗ് ഏരിയ, ബി.സി ഇനത്തില്‍ കോഴിക്കോട് ഗ്രൂപ്പ് ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാന്‍സില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ബെസ്റ്റ് കാഡറ്റ് ഇനത്തില്‍ നേവി സീനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ എന്‍.കെ സയിദ് മുഹമ്മദ് ഷഹീല്‍ ഒന്നാം സ്ഥാനവും ആര്‍മി സീനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ നന്ദ കിശോര്‍ രണ്ടാം സ്ഥാനവും നേടി.

നേവി സീനിയര്‍ വിങ്ങ് വിഭാഗത്തില്‍ നഷ നസ്‌നീന്‍ രണ്ടും, നേവി ജൂനിയര്‍ വിങ്ങില്‍ സിന്ദൂര സലിന്‍ ജോസഫ് ഒന്നും, ആര്‍മി ജൂനിയര്‍ വിങ്ങില്‍ ചിന്മയ ബാബുരാജ് ഒന്നാം സ്ഥാനവും നേടി സംസ്ഥാന തലത്തില്‍ ബെസ്റ്റ് കാഡറ്റായി തിരഞ്ഞെടുത്തു. ഒരു മാസത്തോളമായി വെസ്റ്റ്ഹില്ലില്‍ വെച്ച് കാഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ല ഉള്‍പ്പെടുന്നതാണ് കോഴിക്കോട് ഗ്രൂപ്പ്. ഇന്റര്‍ ഗ്രൂപ്പ് മത്സര ക്യാമ്പില്‍ വെച്ചാണ് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് കേമ്പിലേക്ക് കുട്ടികളെ തിരഞ്ഞടുക്കുക.

ഗ്രൂപ്പ് കമാന്റര്‍ ബ്രിഗേഡിയര്‍ ഡി.കെ പാത്ര, ഡപ്പ്യൂട്ടി ഗ്രൂപ്പ് കമാന്റര്‍ കേണല്‍ ശ്രീജിത്ത് വാരിയര്‍ സേനാ മെഡല്‍, ട്രൈയിനിങ്ങ് ഓഫീസര്‍ കേണല്‍ വിനോദ് കുമാര്‍ സേനാ മെഡല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

ഇന്റര്‍ ഗ്രൂപ്പ് മത്സരത്തിന് കണ്ടിജന്റ്  കമാന്റര്‍ ലഫ് കേണല്‍ അവീക് മുകര്‍ജി, അസിസ്റ്റന്റ്  കണ്ടീജന്റ്  കമാന്റര്‍ ക്യാപ്റ്റന്‍ ഡോ എ.പി ഷമീര്‍, തേര്‍ഡ് ഓഫീസര്‍ പി.ജെ ബിനിത, സുബേദാര്‍ പ്രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക്ക് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ജെ എസ് മങ്ങാട്ട് ട്രോഫികള്‍ വിതരണം ചെയ്തു. കോഴിക്കോട് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് 108 കാഡറ്റുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159918/inter-group-competition-kozhikode-ncc-group-won-the-first-position)