---
title: "ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു "
english_title: "The Convention was organized by the District School Cookery Workers Association"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/159947/the-convention-was-organized-by-the-district-school-cookery-workers-association"
published_at: "2023-11-06T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65489e7217f52_1_kanvention.jpg"
keywords: []
---

# ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു 

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) യുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ പാചക തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: കോഴിക്കോട് ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്എംഎസ്) യുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ പാചക തൊഴിലാളി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

തമിഴ്‌നാട്, പോണ്ടിച്ചേരി സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളി ഉന്നമനത്തിനു വേണ്ടി ന്യൂണ്‍ മീല്‍ ഓര്‍ഗനൈസര്‍, കുക്ക്, കുക്ക് അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിച്ച് സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുകയും തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ശബള സ്‌കെയിലും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതു പോലെ കേരളത്തിലെ 13611 സ്‌കൂള്‍ പാചക തൊഴിലാളികളെ അംഗീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്‌ക്കൂള്‍ പാചക തൊഴിലാളി കണ്‍വെന്‍ഷന്‍ പ്രമേയം മുഖേന കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വടകര പാറേമ്മല്‍ എസ്.ജി.എം.എസ്. ബി സ്‌കൂളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ സംഘടന ജില്ലാ പ്രസിഡന്റ് ടി.കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഒ. പത്മനാഭന്‍, വി.പി. ദേവയാനി, ടി.പി.ഐ ഷാബി, എം.എം സല്‍മാ, കെ.കെ. സന്യ, ബിന്ദു തിരുവള്ളൂര്‍, വി.പി. ലളിത, എന്‍.പി സുമതി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/159947/the-convention-was-organized-by-the-district-school-cookery-workers-association)