---
title: "വയോജന സൗഹൃദ ജനപ്രതിനിധികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് തല പരിശീലനം "
english_title: "Perambra block level training for age friendly representatives"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160006/perambra-block-level-training-for-age-friendly-representatives"
published_at: "2023-11-06T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548c6588f023_1_teaning.jpg"
keywords: []
---

# വയോജന സൗഹൃദ ജനപ്രതിനിധികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് തല പരിശീലനം 

> **Lead Summary:**  പേരാമ്പ്ര: വയോജന സൗഹൃദ കോഴിക്കോട് ജില്ല ജനപ്രതിനിധികള്‍ക്കുള്ള പേരാമ്പ്ര ബ്ലോക്ക് തല പരിശീലനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.

## Article Content

 പേരാമ്പ്ര: വയോജന സൗഹൃദ കോഴിക്കോട് ജില്ല ജനപ്രതിനിധികള്‍ക്കുള്ള പേരാമ്പ്ര ബ്ലോക്ക് തല പരിശീലനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു.

പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാര്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ. പാത്തുമ്മ അധ്യക്ഷത വഹിച്ചു.

കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, ജില്ലാ പഞ്ചായത്ത് അംഗം സി.എം. ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയന്റ് ബിഡിഒ ശൈലേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160006/perambra-block-level-training-for-age-friendly-representatives)