---
title: "പേരാമ്പ്രയില്‍ അപകട ഭീഷണി ഉയര്‍ത്തി റോഡരികില്‍ കെഎസ്ഇബി ഫ്യൂസുകള്‍ "
english_title: "KSEB fuses on the roadside raising the threat of danger in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16001/kseb-fuses-on-the-roadside-raising-the-threat-of-danger-in-perambra"
published_at: "2021-12-14T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b856b418325_kk.jpg"
keywords: []
---

# പേരാമ്പ്രയില്‍ അപകട ഭീഷണി ഉയര്‍ത്തി റോഡരികില്‍ കെഎസ്ഇബി ഫ്യൂസുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ പട്ടണത്തിന് നടുവില്‍ കെഎസ്ഇബിയുടെ ഫ്യൂസുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പേരാമ്പ്ര പട്ടണത്തില്‍ ജനങ്ങളും വാഹനങ്ങളും നിരന്തരം കടന്ന് പോകുന്ന റോഡരികിലാണ് കെഎസ്ഇബി ഫ്യൂസുകള്‍ യാതൊരു സുരക്ഷ ക്രമീകരണവുമില്ലാതെ തുറന്നിട്ടിരിക്കുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ പട്ടണത്തിന് നടുവില്‍ കെഎസ്ഇബിയുടെ ഫ്യൂസുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പേരാമ്പ്ര പട്ടണത്തില്‍ ജനങ്ങളും വാഹനങ്ങളും നിരന്തരം കടന്ന് പോകുന്ന റോഡരികിലാണ് കെഎസ്ഇബി ഫ്യൂസുകള്‍ യാതൊരു സുരക്ഷ ക്രമീകരണവുമില്ലാതെ തുറന്നിട്ടിരിക്കുന്നത്.

റോഡിനരികില്‍ തന്നെ വളരെ താഴെ അപകടങ്ങള്‍ സൃഷ്ടിക്കും വിധമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്‍സുലേഷന്‍ പോലുമില്ലാത്ത കമ്പിയാണ് ഫ്യൂസുകളില്‍ ക്യാരിയറുകളായി ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിനരികിലൂടെ കടന്ന് പോകുന്ന കാല്‍നട യാത്രക്കാര്‍ ഫ്യൂസുകള്‍ സ്പര്‍ശിച്ച് പോയാല്‍ ഉടനടി ഷേക്കേല്‍ക്കാന്‍ സാധ്യതയേറയാണ്.

ട്രാന്‍സ്‌ഫോമറിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇതിന് സമീപമാണ്.

സമീപത്ത് തന്നെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കടന്ന് പോകുന്ന ഈ റോഡില്‍ പലപ്പോഴും ട്രാന്‍ഫോമറിനോട് തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് വിദ്യാര്‍ത്ഥികളും കടന്ന് പോകുന്നത്. വഴിയാത്രക്കാരുടെയും സ്ഥിതിയും ഇതാണ്. മൊബൈലില്‍ സംസാരിക്കുന്നവര്‍ അബദ്ധത്തില്‍ ഫ്യൂസുകളില്‍ സ്പര്‍ശിച്ച് പോവാന്‍ സാധ്യതയേറയാണ്.

ട്രാന്‍ഫോമറിന് ചുറ്റും സുരക്ഷ വേലി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇതിന് പുറത്തായാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ദുരന്തം വന്നാല്‍ കണ്ണ് തുറക്കുന്ന ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റേണ്ടത് അനിവാര്യമാണ്. ആളുകള്‍ ഷോക്കേറ്റ് പിടയുന്നതിന് മുന്‍പ് തന്നെ ഫ്യൂസുകള്‍ക്ക് ക്യാരിയറുകള്‍ ഇടണമെന്നും ഇവയ്ക്ക് സുരക്ഷാ വലയം തീര്‍ക്കണമെന്നും വ്യാപാരികളും പൊതു ജനങ്ങളും ആവശ്യം ഉന്നയിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16001/kseb-fuses-on-the-roadside-raising-the-threat-of-danger-in-perambra)