---
title: "എരവട്ടൂരില്‍ മയക്കു മരുന്നിനെതിരെ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു "
english_title: "Anti-narcotics fast and mass rally organized in Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160037/anti-narcotics-fast-and-mass-rally-organized-in-eravattur"
published_at: "2023-11-06T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548eaeb94294_000_8_chinmaya.JPG"
keywords: []
---

# എരവട്ടൂരില്‍ മയക്കു മരുന്നിനെതിരെ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സാംസ്‌കാരിക കേരളത്തിന്റെ യൗവനത്തേയും കൗമാരത്തേയും അതിവേഗം കാര്‍ന്നു തിന്നു കാന്‍സറായി മാറി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ എരവട്ടൂര്‍ ജനകീയ വായനശാല സാംസ്‌കാരി വേദി ആഭിമുഖ്യത്തില്‍ 'വെളിച്ചം കെടുത്തരുത് എന്ന പേരില്‍ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സാംസ്‌കാരിക കേരളത്തിന്റെ യൗവനത്തേയും കൗമാരത്തേയും അതിവേഗം കാര്‍ന്നു തിന്നു കാന്‍സറായി മാറി കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ എരവട്ടൂര്‍ ജനകീയ വായനശാല സാംസ്‌കാരി വേദി ആഭിമുഖ്യത്തില്‍ 'വെളിച്ചം കെടുത്തരുത് എന്ന പേരില്‍ ഉപവാസവും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു.

രാവിലെ എരവട്ടൂര്‍ കനാല്‍ മുക്കില്‍ ആരംഭിച്ച ഉപവാസത്തിന് കലാ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകരും, കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

വൈകീട്ട് നടന്ന ജനകീയ കൂട്ടായ്മയില്‍ ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, കലാ- സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തകരും പങ്കെടുത്തു. 16, 17,18,19 വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.

ജനകീയ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ അടിയോടി അദ്ധ്യക്ഷത വഹിച്ചു.

രംഗീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉപവാസം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.പ്രേമന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സജീവന്‍, കെ.കെ.ലിസി, പഞ്ചായത്ത് അംഗങ്ങളായ വിനോദന്‍ തിരുവോത്ത്, ശ്രീലജ പുതിയെടുത്ത്, കെ.കെ.നഫീസ, കെ.കെ.രാജന്‍, രാഗേഷ് തറമല്‍, നടന്‍ മുഹമ്മദ് പരാമ്പ്ര, ഇ ബാലകൃഷ്ണന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍.കെ.കുഞ്ഞിമുഹമ്മദ്, ബി.എം.മുഹമ്മദ്, വി.സി.നാരായണന്‍ നമ്പ്യാര്‍, ഇ.എം.ബാബു,വിനോദന്‍ പി, കെ.വി.വത്സന്‍ നായര്‍, ജി.കെ.ബാബുരാജ്, കെ.വി ബാലന്‍, പി.കെ.നാസര്‍, മുഹമ്മദ് എരവട്ടൂര്‍, രാജബാലന്‍ റോട്ടറി ക്ലബ്ബ്, കെ.ദാമോദരന്‍, കെ.പി.രവി, വനജ ആനേരി ഡോ.മിഥുന്‍ രാജ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന കവി സമ്മേളം ശ്രീധരന്‍ കൂത്താളി ഉദ്ഘാടനം ചെയ്തു. വിജയശ്രീ രാജീവ്, പി.എം സത്യന്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കെ.രാമകൃഷ്ണന്‍ ചെല്ലിക്കെടുത്തു.

ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെയുള്ള വ്യാപക ബോധവല്‍ക്കരണം, ലഹരിക്ക് അടിമപ്പെട്ടവരെ രക്ഷിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരലും പുനരധിവാസവും, ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുവാനും ആലോചന നടന്നു. ടി.എം.ബാലകൃഷ്ണന്‍ സ്വാഗതവും കെ.പി രവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160037/anti-narcotics-fast-and-mass-rally-organized-in-eravattur)