---
title: "ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Free Ayurvedic Medical Camp at Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160055/free-ayurvedic-medical-camp-at-avala"
published_at: "2023-11-06T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548f66e18370_000_8_chinmaya.JPG"
keywords: []
---

# ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **ചെറുവണ്ണൂര്‍:** ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നവംമ്പര്‍ 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആവള ബ്രദേഴ്‌സ് കലാസമിതിയില്‍ വച്ച് നടക്കു.

## Article Content

**ചെറുവണ്ണൂര്‍:** ആവളയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നവംമ്പര്‍ 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആവള ബ്രദേഴ്‌സ് കലാസമിതിയില്‍ വച്ച് നടക്കു.

ആവള സൗഹാര്‍ദ്ദ സ്വയം സഹായ സംഘത്തിന്റെയും അശ്വതി കുടുംബശ്രീ യുടെയും സംയുക്താഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത്, ഗവ: ആയുര്‍വേദാശുപത്രി ചെറുവണ്ണൂര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMA) എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനവും ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് നിര്‍വ്വഹിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷാ ഗണേഷ്, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160055/free-ayurvedic-medical-camp-at-avala)