---
title: "എന്‍.പി.എ. കബീറിന്റെ ജീവിതാക്ഷരങ്ങള്‍ ഗുരു ശിഷ്യ ഓര്‍മകളുടെ സ്പന്ദനങ്ങള്‍ പുസ്തക പ്രകാശനം"
english_title: "NPA Kabir's Biographies Guru Shishya Ormakal Vibranangal Book Release"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16006/npa-kabirs-biographies-guru-shishya-ormakal-vibranangal-book-release"
published_at: "2021-12-14T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b85de6c0838_0000 WATERMARK.jpg"
keywords: []
---

# എന്‍.പി.എ. കബീറിന്റെ ജീവിതാക്ഷരങ്ങള്‍ ഗുരു ശിഷ്യ ഓര്‍മകളുടെ സ്പന്ദനങ്ങള്‍ പുസ്തക പ്രകാശനം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ അധ്യാപകനായ എന്‍.പി.എ. കബീറിന്റെ ആദ്യ പുസ്തകം വായനക്കാരിലേക്ക്. അദ്ദേഹം രചിച്ച ജീവിതാക്ഷരങ്ങള്‍ ഗുരു ശിഷ്യ ഓര്‍മകളുടെ സ്പന്ദനങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം ഡിസംബര്‍ 23 ന് നടക്കും.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ അധ്യാപകനായ എന്‍.പി.എ. കബീറിന്റെ ആദ്യ പുസ്തകം വായനക്കാരിലേക്ക്. അദ്ദേഹം രചിച്ച ജീവിതാക്ഷരങ്ങള്‍ ഗുരു ശിഷ്യ ഓര്‍മകളുടെ സ്പന്ദനങ്ങള്‍ എന്ന കൃതിയുടെ പ്രകാശനം ഡിസംബര്‍ 23 ന് നടക്കും.

എന്‍.പി.എ. കബീറിന്റെ സാഹിത്യ രചനയിലെ ആദ്യ പുസ്തകമാണ് ജീവിതാക്ഷരങ്ങള്‍. അദ്ദേഹത്തിന്റെ ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തകത്തിലുടനീളം ഗുരു ശിഷ്യ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ശിഷ്യന് തന്റെ ജീവിതത്തില്‍ അനുഭവപ്പെട്ട മുഴുവന്‍ ഗുരുവര്യന്‍മാരുടെയും ജ്വലിക്കുന്ന അക്ഷരാനുഭവങ്ങള്‍ ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാനാണ് എഴുത്തുകാരന്‍ ശ്രമിച്ചത്.

ഗുരുനാഥന്‍മാരുടെ സര്‍വ്വവിധ അനുഭവങ്ങളും കുട്ടിയുടെ ബൗദ്ധിക വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നും അക്ഷരം അന്നമാണ് അത് ബൗദ്ധിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും എഴുത്തുകാരന്‍ പറയുന്നു. അധ്യാപനത്തിന്റെ ഇടപെടലുകളുടെ ആത്മാര്‍ത്ഥത ഒരു ശിഷ്യന് ജീവിതവും ജീവന്‍ തുടിക്കുന്ന അക്ഷരവുമായി അനുഭവപ്പെടുന്നതാണ് കൃതിയുടെ ഇതിവൃത്തം.

അധ്യാപക ജീവിതത്തിലൂടെ കടന്നു പോകുന്ന ഗ്രന്ഥകാരന്‍ എന്‍.പി.എ. കബീറിന്റെ ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മലയാളിയുടെ പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിക്കുകയാണ്. ഡിസംബര്‍ 23 ന് എന്‍ഐഎംഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പ്രകാശന കര്‍മ്മം നടത്തുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16006/npa-kabirs-biographies-guru-shishya-ormakal-vibranangal-book-release)