---
title: "താലൂക്ക്തല ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു "
english_title: "taluk level essay writing competition is organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160070/taluk-level-essay-writing-competition-is-organized"
published_at: "2023-11-06T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548fbcca9c3c_000_8_chinmaya.JPG"
keywords: []
---

# താലൂക്ക്തല ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു 

> **Lead Summary:** **നടുവണ്ണൂര്‍:** കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാല ശിശുദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്കിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**നടുവണ്ണൂര്‍:** കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാല ശിശുദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്കിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു.

വിഷയം : നെഹ്‌റു-ഇന്ത്യയുടെ വാസ്തുശില്പി. 10 ഫുള്‍ സ്‌കാപ് പേജില്‍ കവിയാത്ത രചനകള്‍ വിദ്യാലയ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം 20.11.23 ന്ന് മുമ്പായി വായനശാലയില്‍ ലഭിക്കേണ്ടതാണ്.

രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം ഉള്ളടക്കം ചെയ്യണം. ലഭിക്കേണ്ട വിലാസം:. സെക്രട്ടറി, ഗ്രാമോദയവായനശാല കുന്നരംവെള്ളി , കോട്ടൂര്‍, നടുവണ്ണൂര്‍, 673614. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9400751466

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160070/taluk-level-essay-writing-competition-is-organized)