---
title: "മലയാളഭാഷ വാരദിനാഘോഷം സംഘടിപ്പിച്ചു "
english_title: "Malayalam language week celebration was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160174/malayalam-language-week-celebration-was-organized"
published_at: "2023-11-07T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549c2f45f090_1_axx.jpg"
keywords: []
---

# മലയാളഭാഷ വാരദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മലയാളഭാഷ വാരദിനാഘോഷം ആറാം ദിവസവും വിപുലമായി ആഘോഷിച്ചു. പേരാമ്പ്ര സബ്‌ ട്രഷറിയില്‍ നടന്ന പരിപാടിയില്‍ ട്രഷറി ഓഫീസര്‍ കെ സുരേന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര: **മലയാളഭാഷ വാരദിനാഘോഷം ആറാം ദിവസവും വിപുലമായി ആഘോഷിച്ചു. പേരാമ്പ്ര സബ്‌ ട്രഷറിയില്‍ നടന്ന പരിപാടിയില്‍ ട്രഷറി ഓഫീസര്‍ കെ സുരേന്ദ്രനാഥന്‍ അധ്യക്ഷത വഹിച്ചു.

കവിയും ഗ്രന്ഥകര്‍ത്താവും അധ്യാപകനും ചടങ്ങിലെ മുഖ്യ അഥിതിയുമായ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. എ.സി സിറാജുദ്ദീന്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

പി ഹനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.ടി സീനത്ത് നന്ദി പറയുകയും ചെയ്തു. വാരദിനാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച ഗൂഗിള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ കവിയരങ്ങ് സംഘടിപ്പിച്ചു.

പരിപാടിയില്‍ കെപിസിടി വീണ, ഗോപിനാഥന്‍ നായര്‍, ശ്രീധരന്‍ കൂത്താളി, വേണുക്കുട്ടന്‍ പിള്ള, ഗീത ഹരി, ഭാനുമതി, ജിന്‍സി, ഷരീഫ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160174/malayalam-language-week-celebration-was-organized)