---
title: "റെയിന്‍ബോ ബേക്കറി ആന്റ്  കോഫി കൂള്‍ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Rainbow Bakery and Coffee Coolbar has started operations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160211/rainbow-bakery-and-coffee-coolbar-has-started-operations"
published_at: "2023-11-07T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# റെയിന്‍ബോ ബേക്കറി ആന്റ്  കോഫി കൂള്‍ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയുടെ രുചിപഥത്തില്‍ ഇരുപത് വര്‍ഷത്തെ സേവന പാരമ്പര്യവുമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചു വന്ന റെയിന്‍ബോ ബേക്കറി ആന്റ് കോഫി കൂള്‍ബാര്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയുടെ രുചിപഥത്തില്‍ ഇരുപത് വര്‍ഷത്തെ സേവന പാരമ്പര്യവുമായി പേരാമ്പ്രയില്‍ പ്രവര്‍ത്തിച്ചു വന്ന റെയിന്‍ബോ ബേക്കറി ആന്റ് കോഫി കൂള്‍ബാര്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുടെ കലവറയില്‍ വിവിധ തരം കേക്കുകള്‍, നട്സ്, ഇന്ത്യന്‍ അറേബ്യന്‍ സ്വീറ്റ്സുകള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ കുടുംബത്തോടൊപ്പം ശീതളപാനീയങ്ങളും ഐസ്‌ക്രീമും ചായയും സ്നാക്സുമൊക്കെ കഴിക്കാന്‍ പ്രത്യേക സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.

പേരാമ്പ്ര ബസ്റ്റാന്റിന് മുന്‍വശം കൊയിലാണ്ടി താലൂക്ക് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ബില്‍ഡിംഗില്‍ പാണക്കാട് സയിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് മുഖ്യാതിഥിയായിരുന്നു.

ചടങ്ങില്‍ വിവിധ രാഷ്ട്രീയ, വ്യാപാരി വ്യവസായി പ്രമുഖര്‍, ബേക്കേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവാഹം മറ്റ് പാര്‍ട്ടി ഓര്‍ഡറുകള്‍ മുന്‍കൂട്ടി സ്വീകരിക്കുന്നതാണെന്ന് മാനേജ്മെന്റ്  അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160211/rainbow-bakery-and-coffee-coolbar-has-started-operations)