---
title: "കൈതക്കല്‍ ശാഖ വനിതാലീഗ് ചുവട് സംഗമം "
english_title: "Kaithakkal Branch Women's League Chuvad Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160279/kaithakkal-branch-womens-league-chuvad-sangam"
published_at: "2023-11-07T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a06ce48e9c_1_axr.jpg"
keywords: []
---

# കൈതക്കല്‍ ശാഖ വനിതാലീഗ് ചുവട് സംഗമം 

> **Lead Summary:** **പേരാമ്പ്ര: **കൈതക്കല്‍ ശാഖ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫൗസിയ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൈതക്കല്‍ ശാഖ പ്രസിഡന്റ് നസീറ ചാലില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **കൈതക്കല്‍ ശാഖ വനിതാ ലീഗ് ചുവട് സംഗമം സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫൗസിയ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൈതക്കല്‍ ശാഖ പ്രസിഡന്റ് നസീറ ചാലില്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ്  ടി.പി അമ്മദ്, ഒ.പി റസാഖ്, ആയിഷ റസാഖ് കല്ലോത്ത്, ബുഷ്റ രയരോത്ത്, ഇ.പി സാജിത, ടി.പി സുബൈദ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വനിതാ ലീഗ് ശാഖ ജനറല്‍ സെക്രട്ടറി പി.കെ ഫാത്തിമ സാഗതം പറഞ്ഞ ചടങ്ങില്‍ ഹാജറ കാര്‍ക്കാണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160279/kaithakkal-branch-womens-league-chuvad-sangam)