---
title: "ചങ്ങരോത്ത് സൗജന്യമായ് ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി "
english_title: "Changaroth conducted a free e-Shram registration camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16030/changaroth-conducted-a-free-e-shram-registration-camp"
published_at: "2021-12-14T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8712d2b6a4_kk.jpg"
keywords: []
---

# ചങ്ങരോത്ത് സൗജന്യമായ് ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്ത് എസ്ടിയു കമ്മിറ്റിയും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡും സംയുക്തമായി കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കാര്‍ഡ് ആയ ഇ-ശ്രം റജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.

## Article Content

**പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്ത് എസ്ടിയു കമ്മിറ്റിയും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡും സംയുക്തമായി കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കാര്‍ഡ് ആയ ഇ-ശ്രം റജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി.

രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ മോട്ടോര്‍ ആന്റ് എഞ്ചിനിയറിംങ് വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ റഹീം ഉദ്ഘാടനം ചെയ്തു. ഇ-ശ്രം കാര്‍ഡ് വിതരണം പേരാമ്പ്ര മണ്ഡലം എസ്ടിയു പ്രസിഡന്റ് മുജീബ് കോമത്ത് അലി നാറാത്തിനു കൈമാറി ഉദ്ഘാടനം ചെയ്തു.

കുന്നത്ത് അസീസ് അധ്യക്ഷനായി. ചടങ്ങില്‍ മുസ്ലിം ലീഗിലെയും, യൂണിയനിലെയും, ജില്ലാ മണ്ഡലം പഞ്ചായത്തിലെയും നേതാക്കള്‍ പങ്കെടുത്തു. മുന്നൂറോളം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്ത് വന്‍വിജയമായി.

വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് സംഘടിപ്പിച്ചു പഞ്ചായത്തിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്താന്‍ തീരുമാനിച്ചു. ഇബ്രാഹിം കല്ലൂര്‍ സ്വാഗതവും നാസര്‍ താനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16030/changaroth-conducted-a-free-e-shram-registration-camp)