---
title: "കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "Logo of Kozhikode Revenue District Arts Festival has been released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160385/logo-of-kozhikode-revenue-district-arts-festival-has-been-released"
published_at: "2023-11-07T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a6dea99448_000_8_chinmaya.JPG"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **കോഴിക്കോട് : **പേരാമ്പ്രയില്‍ നടക്കുന്ന 62-ാമത്തെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

## Article Content

**കോഴിക്കോട് : **പേരാമ്പ്രയില്‍ നടക്കുന്ന 62-ാമത്തെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് കലാമേളയുടെ ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സി മനോജ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു.

27 ലോഗോകളില്‍ നിന്ന് പന്നിയങ്കര സ്വദേശി മുഹമ്മദ് ഹാരിസ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ പേരാമ്പ്രയിലാണ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം അരങ്ങേറുക.

കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ പരിപാടിയില്‍ ഹയര്‍ സെക്കന്ററി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം സന്തോഷ് കുമാര്‍, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ സി.കെ. അനില്‍കുമാര്‍, എം റിയാസ്, കെ.പി അനില്‍കുമാര്‍, കെ.വി ഷിബു, പി മുജീബ് റഹ്മാന്‍, പി.കെ. ഫൗസിയ, എന്‍.ബി. ഷാജു, ഷൈജു എം.സി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160385/logo-of-kozhikode-revenue-district-arts-festival-has-been-released)