---
title: "അഗ്രൊ-അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് "
english_title: "Agro-Agricultural and Social Welfare Co-operative Society to new building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160402/agro-agricultural-and-social-welfare-co-operative-society-to-new-building"
published_at: "2023-11-07T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a7b2910a1c_1_nwee.jpg"
keywords: []
---

# അഗ്രൊ-അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക് 

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് ഹെല്‍ത്ത് സെന്റര്‍ ആസ്ഥാനമാക്കി കഴിഞ്ഞ ഒന്നര വര്‍ഷക്കലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നൊച്ചാട് അഗ്രൊ-അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹെല്‍ത്ത് സെന്ററിന് സമീപം നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്.

## Article Content

** പേരാമ്പ്ര: **നൊച്ചാട് ഹെല്‍ത്ത് സെന്റര്‍ ആസ്ഥാനമാക്കി കഴിഞ്ഞ ഒന്നര വര്‍ഷക്കലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നൊച്ചാട് അഗ്രൊ-അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹെല്‍ത്ത് സെന്ററിന് സമീപം നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്.

2023 നവംബര്‍ 9 ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സൊസൈറ്റിയുടെ സ്‌ട്രോങ്‌റൂം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബുവും, കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍കര്‍മ്മം സുധ ബി. (ജോ. രജിസ്ട്രാര്‍ ജനറല്‍ കോഴിക്കോട്) യും, നിക്ഷേപം സ്വീകരിക്കല്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടിയും, ഷെയര്‍ സ്വീകരിക്കല്‍ സുഭിക്ഷ ചെയര്‍മാന്‍ എം. കുഞ്ഞമ്മതും നിര്‍വഹിക്കും.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുളിയങ്ങല്‍ വനിത സഹകരണസംഘം പ്രസിഡണ്ടുമായ പാത്തുമ്മ, നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സനില ചെറുവറ്റ, പി.എം. രജീഷ്, മുഹമ്മദ് (അസിസ്റ്റന്റ്  രജിസ്ട്രാര്‍ (ജനറല്‍ ) കൊയിലാണ്ടി), ഗീതനന്ദന്‍ (അസിസ്റ്റന്റ്  രജിസ്ട്രാര്‍ (ഓഡിറ്റ്), പി.കെ. സന്തോഷ് (യൂണിറ്റ് ഇന്‍സ്പെക്ടര്‍, പേരാമ്പ്ര), കെ.കെ. രാജന്‍ (വൈസ് ചെയര്‍മാന്‍, പഞ്ചായത്ത് ആസൂത്രണസമിതി), കെ.ടി. ബാലകൃഷ്ണന്‍ (പ്രസിഡണ്ട്, കല്‍പ്പത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്), എം.സി. ഉണ്ണികൃഷ്ണന്‍ (പ്രസിഡണ്ട്, വെള്ളിയൂര്‍ അഗ്രികള്‍ച്ചറല്‍ & സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി), ടി.എം. ദാമോദരന്‍ (പ്രസിഡണ്ട്, നൊച്ചാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി), രാജന്‍ കണ്ടോത്ത് (പ്രസിഡണ്ട്, നൊച്ചാട് അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പ്. സൊസൈറ്റി), സോണിമ (സി.ഡി.എസ്. ചെയര്‍പേഴ്സണ്‍),  എടവന സുരേന്ദ്രന്‍, വി.വി. ദിനേശന്‍,  മുഹമ്മദ് സിറാജ്,  ശശികുമാര്‍ അമ്പാളി, അനിത ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

സൊസൈറ്റി പ്രസിഡണ്ട് അഡ്വ. കെ.എം. വിശ്വനാഥന്‍ സ്വാഗതമാശംസിക്കും. ഹോണററി സെക്രട്ടറി സി. ഗംഗാധരന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. ചടങ്ങിന് കെ. ചന്ദ്രന്‍ (കണ്‍വീനര്‍, സ്വാഗതസംഘം) നന്ദി പ്രകാശിപ്പിക്കും.

അഡ്വ. കെ.എം. വിശ്വനാഥന്‍ (പ്രസിഡണ്ട്), സി. ഗംഗാധരന്‍ (ഹോ. സെക്രട്ടറി), പി.എം. യൂസഫ് (വൈസ് പ്രസിഡണ്ട്), പി.എം. കുഞ്ഞിശങ്കരന്‍, സനില ചെറുവറ്റ (ചെയര്‍പേഴ്‌സണ്‍, സ്വാഗതസംഘം), എന്‍. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160402/agro-agricultural-and-social-welfare-co-operative-society-to-new-building)