---
title: "നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി കണ്‍വെന്‍ഷന്‍"
english_title: "INTUC Convention demanding pension and benefits for construction workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160457/intuc-convention-demanding-pension-and-benefits-for-construction-workers"
published_at: "2023-11-08T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b130c97c65_class_room.jpg"
keywords: []
---

# നിര്‍മ്മാണമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സി കണ്‍വെന്‍ഷന്‍

> **Lead Summary:** **പേരാമ്പ്ര :** നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ തൊഴിലാളികള്‍ അടച്ച തുകയും 10 മാസത്തെ കുടിശ്ശികയായ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്ന് ചെറുവണ്ണൂര്‍ - ആവള കുട്ടോത്ത് എല്‍.പി.സ്‌കൂളില്‍ ചേര്‍ന്നബില്‍ഡിങ്ങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി കണ്‍വെന്‍ഷന്‍ അധികൃതരോടാആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ തൊഴിലാളികള്‍ അടച്ച തുകയും 10 മാസത്തെ കുടിശ്ശികയായ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്ന് ചെറുവണ്ണൂര്‍ - ആവള കുട്ടോത്ത് എല്‍.പി.സ്‌കൂളില്‍ ചേര്‍ന്നബില്‍ഡിങ്ങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐ.എന്‍.ടി.യു.സി കണ്‍വെന്‍ഷന്‍ അധികൃതരോടാആവശ്യപ്പെട്ടു.

2021 മുതലുള്ള വിവാഹ ധനസഹായവും, വിദ്യാഭ്യാസ ആനുകൂല്യവും, ചികിത്സാ സഹായവും, മരണാനന്തര സഹായവും ലഭിക്കാനുണ്ടെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് എം.പി ജനാര്‍ദ്ദനന്‍ ഉല്‍ഘാടനം ചെയ്തു. ആവള മേഖലാ പ്രസിഡണ്ട് എം കേളപ്പന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം പീതാംമ്പരന്‍ ബി.ആര്‍.ഡബ്ല്യൂ.എഫ് ക്ലാസ്സെടുത്തു. സി.കെ ബാലന്‍, വി ദാമോദരന്‍, ഇ രാജന്‍ നായര്‍, മോഹനന്‍ മുയിപ്പോത്ത്, കെ അരവിന്ദാക്ഷന്‍, കുഞ്ഞിക്കണ്ണന്‍ , പ്രവിത പ്രശാന്ത്, കെ.പി സുഷമ, ജില്ലാ കമ്മിറ്റി അംഗം എം.പി രാമകൃഷ്ണന്‍, രാധ നിരയില്‍ എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160457/intuc-convention-demanding-pension-and-benefits-for-construction-workers)