---
title: "എം.എസ്.എഫ് തുറയൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു"
english_title: "MSF Thurayur Panchayat Council organized the meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160475/msf-thurayur-panchayat-council-organized-the-meeting"
published_at: "2023-11-08T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b1b856be01_eeeeeeeeeeeeeee.jpg"
keywords: []
---

# എം.എസ്.എഫ് തുറയൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പഞ്ചായത്ത് ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി തുറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പഞ്ചായത്ത് ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി തുറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു.

നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുനീര്‍ കുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി മുഖ്യ അതിഥിയായി. പി.ടി ഫൈസല്‍ അധ്യക്ഷനായി. നിയോജക മണ്ഡലം എം.എസ്.എഫ് ജന.സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി സി.കെ അസീസ്, യൂത്ത് ലീഗ് നിയോജക മണ്ഡലം ജന.സെക്രട്ടറി ശിഹാബ് കന്നാട്ടി, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി മുസ്തഫ തുറയൂര്‍, അന്‍സില്‍ കീഴരിയൂര്‍, ആഷിഖ് പുല്ലിയോട്ട്, പി.ടി ഉനൈസ്, എം.ടി റംഷീദ്, അഫ്‌നാസ് കുയുമ്പില്‍ സംസാരിച്ചു.

ഭാരവാഹികള്‍: പ്രസിഡന്റ് സി.എ മുഹമ്മദ് ഫായിസ് , വൈസ് പ്രസിഡന്റുമാര്‍ എന്‍.സി മുഹമ്മദ് ആസിഫ്, വി.പി ഇഫ്‌സാന്‍ ,ജന. സെക്രട്ടറി സാബിര്‍, ഇ.കെ ഷഹബാസ്, സെക്രട്ടറിമാര്‍ യു.സി റിഷാം ട്രഷറര്‍ സൈഫുദ്ധീന്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160475/msf-thurayur-panchayat-council-organized-the-meeting)