---
title: "ഉമ്മന്‍ചാണ്ടി സന്നദ്ധസേന രൂപീകരിച്ചു"
english_title: "The Oommen Chandy Volunteer Force was formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160571/the-oommen-chandy-volunteer-force-was-formed"
published_at: "2023-11-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b606fe9e4a_1_aoommen.jpg"
keywords: []
---

# ഉമ്മന്‍ചാണ്ടി സന്നദ്ധസേന രൂപീകരിച്ചു

> **Lead Summary:** ** ചക്കിട്ടപാറ :** ഉമ്മന്‍ചാണ്ടി സന്നദ്ധസേന രൂപീകരിച്ചു. അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അപ്പുറം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സന്നദ്ധ സേന രൂപീകരിച്ചു.

## Article Content

** ചക്കിട്ടപാറ :** ഉമ്മന്‍ചാണ്ടി സന്നദ്ധസേന രൂപീകരിച്ചു. അന്തരിച്ച കേരള മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അപ്പുറം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സന്നദ്ധ സേന രൂപീകരിച്ചു.

ഉമ്മന്‍ചാണ്ടി സന്നദ്ധ സേനയുടെ ആദ്യ യോഗം തോമസ് ആനത്താനം ഉദ്ഘാടനം ചെയ്തു. ബാബു കൂനംതടം അധ്യക്ഷന്‍ വഹിച്ചു. പാപ്പച്ചന്‍ കൂനംതടം, ജോയ് ഇല്ലത്തും ചിറ, ജോയി തീക്കുഴി വെയിലില്‍, ബിജു പ്ലാത്തറ, ജെയിന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാബു കൂനത്തടം ചെയര്‍മാനായും ജോയ് ഇല്ലത്തും ചിറ കണ്‍വീനറായും ജോയി തീക്കുഴി വെയിലില്‍ ട്രഷറയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  റെജി കോച്ചേരി രക്ഷാധികാരി ആയും 12 അംഗ കമ്മിറ്റി രൂപീകരിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160571/the-oommen-chandy-volunteer-force-was-formed)