---
title: "വൈദ്യുത ചാര്‍ജ് വര്‍ദ്ധനവ്; പേരാമ്പ്ര കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും "
english_title: "Increase in electric charge; March and dharna to Perambra KSEB office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160575/increase-in-electric-charge-march-and-dharna-to-perambra-kseb-office"
published_at: "2023-11-08T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b65dba8143_1_amarchh.jpg"
keywords: []
---

# വൈദ്യുത ചാര്‍ജ് വര്‍ദ്ധനവ്; പേരാമ്പ്ര കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും 

> **Lead Summary:** **പേരാമ്പ്ര :** അമിതമായ വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര, മേപ്പയ്യുര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേരാമ്പ്ര കെഎസ്ഇബി ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** അമിതമായ വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര, മേപ്പയ്യുര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേരാമ്പ്ര കെഎസ്ഇബി ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കെഎസ്ഇബി ഓഫീസിന് സമീപം പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം. സുജിലേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.

ധര്‍ണ്ണ കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്‍ കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത് ഇവി. രാമചന്ദ്രന്‍, രാജന്‍ മരുതേരി, കെ.പി. വേണുഗോപാലന്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എ. ജോസ് കുട്ടി, മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  എം. സൈറാ ബാനു, നളിനി നെല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.സി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160575/increase-in-electric-charge-march-and-dharna-to-perambra-kseb-office)