---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ പ്രതിപക്ഷ ജനപ്രതിനിധികളുടെ ധര്‍ണ്ണ "
english_title: "Opposition MPs' dharna against development stagnation in Changaroth Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16068/opposition-mps-dharna-against-development-stagnation-in-changaroth-grama-panchayat"
published_at: "2021-12-14T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8a35e45447_WATER MERK  NEW.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ പ്രതിപക്ഷ ജനപ്രതിനിധികളുടെ ധര്‍ണ്ണ 

> **Lead Summary:** **പേരാമ്പ്ര: **ടെന്റര്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കുക, മാസ്‌ട്രോള്‍ അടിക്കാതെ ജോലിക്ക് ഇറക്കിയ 134 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുക, തെരുവ് വിളക്കുകള്‍ കത്തിക്കുക, പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ യു.ഡി.ഫ് - വെല്‍ഫെയര്‍ ജനപ്രതിനിധികള്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര: **ടെന്റര്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ആരംഭിക്കുക, മാസ്‌ട്രോള്‍ അടിക്കാതെ ജോലിക്ക് ഇറക്കിയ 134 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുക, തെരുവ് വിളക്കുകള്‍ കത്തിക്കുക, പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ യു.ഡി.ഫ് - വെല്‍ഫെയര്‍ ജനപ്രതിനിധികള്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. പാലയാട്ട് ബഷീര്‍ അധ്യക്ഷനായി. കെ.കെ വിനോദന്‍, ഇ.ടി സരീഷ്, പി.ടി.അഷ്‌റഫ്, കെ.വി രാഘവന്‍, എ.പി അബ്ദുറഹ്മാന്‍, കെ.കെ അശോകന്‍, വി.എം മൊയ്തു, കെ.എം ഇസ്മായില്‍, വഹീദ പാറേമ്മല്‍, സെഡ്. എ സല്‍മാന്‍, കെ.മുബഷിറ, കെ.ടി മൊയ്തി, വി.കെ ഗീത, എം.കെ ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16068/opposition-mps-dharna-against-development-stagnation-in-changaroth-grama-panchayat)