---
title: "കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ; ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ "
english_title: "Deplorable condition of Koyaladi Hospital; UDF councilors submitted a petition to the health minister"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160748/deplorable-condition-of-koyaladi-hospital-udf-councilors-submitted-a-petition-to-the-health-minister"
published_at: "2023-11-09T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c7a767ff86_1_manthri.jpg"
keywords: []
---

# കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ; ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ 

> **Lead Summary:** **പേരാമ്പ്ര:** കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ ആരോഗ്യമന്ത്രിക്ക് കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര:** കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കാന്‍ എത്തിയ ആരോഗ്യമന്ത്രിക്ക് കൊയിലാണ്ടി ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നിവേദനം നല്‍കി.

ദിവസേന രണ്ടായിരത്തോളം രോഗികള്‍ നിത്യം പല അസുഖങ്ങളുമായി എത്തുന്ന കൊയിലാണ്ടി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണെനും മോര്‍ച്ചറിയിലെ രണ്ട് ഫ്രീസറുകളും കേടാണെന്നും ഇതുമൂലം അപകടമരണങ്ങള്‍ സംഭവിക്കുമ്പോഴും പോസ്റ്റ്‌മോര്‍ട്ടം സംവിധാനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണെന്നും അവര്‍ പറഞ്ഞു.

ഇത് പലപ്പോഴായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കക്കൂസ് മാലിന്യം പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല മന്ത്രി വരുന്നത് അറിയിച്ചതിന്റെ ഭാഗമായി രണ്ട് ലോഡ് മണ്ണ് അടിച്ചു ആ ഭാഗം മന്ത്രിയുടെ ശ്രദ്ധയില്‍ പെടാതെ വെക്കുകയാണ് അധികാരികള്‍ ചെയ്തത്. ഇതുപോലെ നിരവധി പ്രശ്‌നങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നും കൗണ്‍സിലര്‍മാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ലാബ് എക്‌സറേ കൂടുതല്‍ ജീവനക്കാരെ ഏര്‍പ്പെടുത്തുക, ഒരു ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഉണ്ടെങ്കിലും ബ്ലഡ് ബാങ്ക് സ്റ്റോറേജ് ഇല്ല, ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് ആണെങ്കിലും അതിനോടനുബന്ധിച്ച് മറ്റു കാര്യങ്ങള്‍ ഇല്ല, ഡയാലിസിസ് മൂന്ന് ഷിഫ്റ്റ് ആക്കണം, അത്യാഹിത വിവാഹത്തില്‍ രാത്രി രണ്ട് ഡോക്ടര്‍മാരെ നിര്‍ബന്ധമായും ഉണ്ടാവണം, ഫാര്‍മസി 24 മണിക്കൂറും ആക്കണം, ലാബ്, പി എസ് സി ജീവനക്കാര്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്നില്ല, രാത്രികാലങ്ങളില്‍ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ലാബില്‍ ഉണ്ടാവണം, പോലീസ് എയ്ഡ് പോസ്റ്റ് വേണം, തീരദേശ മേഖല അടക്കമുള്ള കൊയിലാണ്ടി താലൂക്കില്‍ ഇത്ര സൗകര്യമുള്ള ആശുപത്രി വേറെയില്ല.

ദിവസേന 2000 നു മുകളില്‍ രോഗികളാണ് ഈ ആശുപത്രിയെ ആശ്രയിക്കുന്നത് ഇതിനു അനുസരിച്ച് വേണ്ടത്ര സ്റ്റാഫ് ഇവിടെയില്ല എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെങ്കില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയര്‍ത്തണം എന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

കൗണ്‍സിലര്‍ മാരായ രക്തവല്ലി, വി.പി ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പില്‍ വത്സരാജ് കേളോത്ത്, എ അസീസ്, ജിഷ പുതിയടത്ത്, കെ.എം സുമതി എന്നിവര്‍ ആരോഗ്യ മന്ത്രിയുമായി നേരിട്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160748/deplorable-condition-of-koyaladi-hospital-udf-councilors-submitted-a-petition-to-the-health-minister)