---
title: "കെ റെയില്‍ അഴിമതി മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതി: യുഡിഎഫ് "
english_title: "K Rail Corruption Only Targeted Project: UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16078/k-rail-corruption-only-targeted-project-udf"
published_at: "2021-12-14T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8ad4145f4c_WATER MERK  NEW.JPG"
keywords: []
---

# കെ റെയില്‍ അഴിമതി മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതി: യുഡിഎഫ് 

> **Lead Summary:** ** പേരാമ്പ്ര: **കെ റെയില്‍ അഴിമതി മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണെന്ന് കൂത്താളിയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃ സംഗമം ആരോപിച്ചു.

## Article Content

** പേരാമ്പ്ര: **കെ റെയില്‍ അഴിമതി മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണെന്ന് കൂത്താളിയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃ സംഗമം ആരോപിച്ചു.

തികച്ചും അശാസ്ത്രീയവും കേരളത്തെ രണ്ടായി കീറിമുറിക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈ ഉദ്യമത്തെ എന്ത് വിലകൊടുത്തും കേരള ജനത പ്രതിരോധിക്കുമെന്നും യോഗം വിലയിരുത്തി.

കോഴിക്കോട് കളക്ടറേറ്റിലേക്ക് 18 ന് യുഡിഎഫ് നടത്തുന്ന കെ റെയില്‍ വിരുദ്ധ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി മെമ്പര്‍ രാജീവ് തോമസ് നേതൃ സംഗമം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ രാജന്‍ കെ പുതിയേടത് അധ്യക്ഷനായി.

അബ്ദുള്ള ബൈതുര്‍ ബര്‍ക്ക, പി.സി രാധാകൃഷ്ണന്‍, ടി പിചന്ദ്രന്‍, കെ.ടി.കുഞ്ഞമ്മദ് , പി.ടി അഷറഫ്, തണ്ടോറ ഉമ്മര്‍, വിജയന്‍ ചാത്തോത്, ഷിജു പുല്ലിയോട്ട്, എന്‍.കെ കുഞ്ഞബ്ദുല്ല, കെ.സി സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16078/k-rail-corruption-only-targeted-project-udf)