---
title: "പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "Perambra Panchayath Muslim League Committee organized a dharna in front of KSEB office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160812/perambra-panchayath-muslim-league-committee-organized-a-dharna-in-front-of-kseb-office"
published_at: "2023-11-09T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ca325e540d_1_aprea.jpg"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **വര്‍ദ്ധിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വര്‍ദ്ധിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ക്കുന്ന അന്യായമായ കറന്റ് ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു. ജില്ല മുസ്ലിം വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്  ഇ. ഷാഹി അധ്യക്ഷത വഹിച്ചു.

എം.കെ.സി. കുട്ട്യാലി, പുതുക്കുടി അബ്ദു റഹിമാന്‍, പി.ടി. അഷ്‌റഫ് , സി.പി. ഹമീദ്, സി. മൊയ്ദു, വാളാഞ്ഞി ഇബ്രാഹിം, കെ.സി. മുഹമ്മദ്, സി.കെ ഹാസിഫ്, നിഷാദ് എരവട്ടൂര്‍, സയീദ് അയനിക്കല്‍, ഷബീര്‍ ചാലില്‍, പി.കെ. റഹീം, നിയാസ് കക്കാട്, കൂളിക്കണ്ടികരീം, കക്കാട് റാഫി, എന്‍.കെ. കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.പി. റസാഖ് സ്വാഗതവും ട്രഷറര്‍ ആര്‍.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

ധര്‍ണ്ണക്ക് പി.വി. അഷ്‌റഫ്, മാടാം മണ്ണില്‍ അബ്ദുള്ള, വി.കെ. മൊയ്ദി, കെ.കെ. കുഞ്ഞമ്മദ്, കെ.കെ.സി. മൂസ, ചാലില്‍ അബ്ദു റഹിമാന്‍, മൂശാരി കണ്ടി അസൈനാര്‍, ഷംസുദ്ധീന്‍ മരുതേരി, സി.ടി മുഹമ്മദ്, എന്‍.കെ അഷ്‌റഫ്, അസൈനാര്‍ നീറ്റുകുന്നുമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160812/perambra-panchayath-muslim-league-committee-organized-a-dharna-in-front-of-kseb-office)