---
title: "വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് കേരള ജനതക്കുള്ള സര്‍ക്കാറിന്റെ ഇരുട്ടടി : ബി.ജെ.പി."
english_title: "BJP Electricity Charge Increase Govt's Blackout for Kerala People: BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/160920/bjp-electricity-charge-increase-govts-blackout-for-kerala-people-bjp"
published_at: "2023-11-09T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654d09029d33a_000_9_APPOLA_-_9.JPG"
keywords: []
---

# വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് കേരള ജനതക്കുള്ള സര്‍ക്കാറിന്റെ ഇരുട്ടടി : ബി.ജെ.പി.

> **Lead Summary:** ** പേരാമ്പ്ര : **സമസ്ത മേഖലയിലും നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയതിന്റെ പേരില്‍ ദുരിത ജീവിതം നയിക്കുന്ന കേരളത്തിലെ സാധാരണക്കാരന് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് പറഞ്ഞു.

## Article Content

** പേരാമ്പ്ര : **സമസ്ത മേഖലയിലും നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയതിന്റെ പേരില്‍ ദുരിത ജീവിതം നയിക്കുന്ന കേരളത്തിലെ സാധാരണക്കാരന് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് തറമല്‍ രാഗേഷ് പറഞ്ഞു.

ബി.ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ വൈദ്യുത ചാര്‍ജ് വര്‍ധനവിനെതിരെ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു ജനം ഉപജീവനത്തിനായി നെട്ടോട്ടമോടുമ്പോള്‍ ഖജനാവിലെ പണമുപയോഗിച്ച് കേരളത്തിലെ സര്‍ക്കാര്‍ കേരളീയമെന്ന പേരില്‍ കോടി കണക്കിന് രൂപ ധൂര്‍ത്തടിക്കുകയാണെന്നും മന്ത്രിമാര്‍ പതിനായിരങ്ങളുടെ കണ്ണട വാങ്ങുമ്പോള്‍ സാധാരണക്കാരന്‍ മുണ്ട് മുറുക്കുകയാണെന്നും രാഗേഷ് പറഞ്ഞു.

എം. സായി ദാസ് അധ്യക്ഷത വഹിച്ചു. ജൂബിന്‍ ബാലകൃഷ്ണന്‍, എം പ്രകാശന്‍ , കെ.കെ മോഹനന്‍ , ഡി.കെ.മനു, നവനീത് കൃഷ്ണന്‍ , കെ.എം സുധാകരന്‍, ബാബു പുതുപറമ്പില്‍, കെകെ സജീവന്‍ , ടി.വി ഭരതന്‍ , ടി.യം ഹരിദാസ്, സി.കെ ലീല , ഇ.ടി ബാലന്‍, ഇല്ലത്ത് മോഹനന്‍, പി.പി പ്രസന്ന, ടി.എം.കെ കല്ലൂര്, രവി കന്നാട്ടി, കെ.പി പ്രസൂണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.എം ബാലകൃഷ്ണന്‍ , പി.ബി സന്തോഷ്, ദീപേഷ് കുണ്ടുംകര, ലൈജു വേലായുധന്‍, കെ.ടി വിനോദ് , കെ. പ്രതീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/160920/bjp-electricity-charge-increase-govts-blackout-for-kerala-people-bjp)